HOME
DETAILS
MAL
ഖത്തറിൽ കനത്ത കാറ്റ് വരുന്നു; രാത്രിയിൽ ഇനിയും തണുപ്പ് കൂടും
backup
December 13 2023 | 07:12 AM
ഖത്തറിൽ കനത്ത കാറ്റ് വരുന്നു; രാത്രിയിൽ ഇനിയും തണുപ്പ് കൂടും
ദോഹ: ഖത്തറിൽ അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വാരാന്ത്യം വരെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രാത്രി സമയങ്ങളിൽ രാജ്യത്ത് തണുപ്പേറുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
അതേസമയം, ദോഹയിൽ സമീപ ദിവസങ്ങളിലായി കനത്ത മഞ്ഞു മൂടിയ അവസ്ഥായാണ് പുലർച്ചെ ഉള്ളത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച 2 കിലോമീറ്ററിൽ താഴെയെത്തി. ഇന്നലെ രാവിലെ അബു സമ്ര അതിർത്തിയിൽ 12 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ദോഹയിൽ 20 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."