നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എ.കെ നസീര്‍; പിന്നാലെ സസ്പെന്‍ന്‍ഡ് ചെയ്ത് ബി.ജെ.പി
തിരുവനന്തപുരം: നേതൃത്വത്തിനെതിരായ വിമര്‍ശനത്തിന് പിന്നാലെ മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ സസ്പെന്‍ഡ് ചെയ്ത് ബി.ജെ.പി. സുല്‍ത്താന്‍ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലിനേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിനെ പണം സമാഹരിക്കാനുള്ള മാര്‍ഗമായാണ് നേതാക്കള്‍ കാണുന്നതെന്നും പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ നേതൃത്വം എരിതീയില്‍ എണ്ണ ഒഴിച്ചുവെന്നും എ.കെ നസീര്‍ ആരോപിച്ചിരുന്നു.
മെഡിക്കല്‍ കോളേജ് കോഴയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചവരെയെല്ലാം ബി.ജെ.പി ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സസ്പെന്‍ഡ് നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും തന്നെ ബി.ജെ.പിയ്ക്ക് വേണ്ടെങ്കില്‍ തനിക്കും പാര്‍ട്ടിയെ വേണ്ടെന്നും നസീര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫണ്ടില്‍ അഴിമതി നടത്തിയെന്ന് ആരോപണമുള്ള ആളെ പുതിയ ജില്ലാ പ്രസിഡന്റായി നിയമിച്ചതിനെച്ചൊല്ലി വയനാട് ബി.ജെ.പിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."