മൂന്നര ഏക്കറില്‍ 112 റമ്പൂട്ടാന്‍ മരങ്ങള്‍, 20 ലക്ഷം രൂപ വരുമാനം; താരമായി ജോസ്
കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ കര്‍ഷകര്‍ വലയുമ്പോള്‍ അതൊന്നും കാഞ്ഞിരപ്പള്ളിയിലെ ജോസ് ജേക്കബിനെ ബാധിക്കുന്നില്ല. മുഴുവന്‍ സമയവും റമ്പൂട്ടാന്‍ കൃഷിയില്‍ തിരക്കിലാണ്.
മൂന്നര ഏക്കറില്‍ 112 റമ്പൂട്ടാന്‍ മരങ്ങള്‍. 20 ലക്ഷം രൂപ വരുമാനം. അതും ഈ കൊവിഡ് കാലത്ത്. അവിശ്വസിനീയമായി തോന്നി. തമിഴന്മാരുടെ ഒരു ടീം എല്ലാ മരങ്ങളും അടച്ച് എടുത്തിരിക്കുയാണ്. പറിക്കല്‍, പാക്കിംഗ്, കൊണ്ടുപോകല്‍ എല്ലാം അവരുടെ ചുമതല. അഡ്വാന്‍സായി 20 ലക്ഷം രൂപയും നല്‍കി.
തന്റെ തറവാട്ടു മുറ്റത്തെ 75 വര്‍ഷം പ്രായമായ റമ്പൂട്ടാന്‍ മരമാണ് ഈ തോട്ടത്തിന്റെ പ്രചോദനമെന്ന് സംരംഭകനായ ജോസ് ജേക്കബ് പറഞ്ഞു. പ്രത്യേകിച്ചൊരു പരിചരണവുമില്ലാതെ 200300 കിലോ പഴങ്ങള്‍ നല്‍കുന്ന ഈ മരം കുട്ടികള്‍ക്കൊക്കെ വലിയ കൗതുകമായിരുന്നു. പക്ഷേ പഴത്തിന് എന്തോ വലിയ രുചിയുണ്ടായിരുന്നില്ല. ഇതിന്റെ മധുരമുള്ള ഇനങ്ങള്‍ ഉണ്ടാവുമോ? ഈ ചിന്തയാണ് ജോസ് ജേക്കബിനെ തെക്കുകിഴക്കന്‍ ഏഷ്യയിലെ പഴവര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ എത്തിച്ചത്.
ശ്രീലങ്ക, തായ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ് , വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം ആ രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒട്ടേറെ തരം റമ്പൂട്ടാനുകളുണ്ട്. നല്ല ഇനങ്ങള്‍ ലഭിച്ചു കഴിഞ്ഞപ്പോഴാണ് വാണിജ്യകൃഷിയായാലെന്തെന്ന് ചിന്തിച്ചത്. റബ്ബര്‍ വെട്ടിമാറ്റി കാത്തിരപ്പള്ളി 26ാം മൈലിനടുത്ത് കടുപ്പാ ഫാമുണ്ടാക്കി. ഇപ്പോള്‍ 12 വര്‍ഷമായി . റമ്പൂട്ടാന്‍ രണ്ടാം വര്‍ഷം മുതല്‍ ചെറു വരുമാനം തന്നു തുടങ്ങും. 1012 വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ണ വളര്‍ച്ചയെത്തുക.
82 ഏക്കറില്‍ 230 ജോലിക്കാരുമായി പരന്നു കിടക്കുന്ന ഹോം ഗ്രോണ്‍ നഴ്‌സറിയാണ് പ്രധാന കാഴ്ച. മാതൃകാ തോട്ടങ്ങളടക്കം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പഴവര്‍ഗ്ഗ നഴ്‌സറിയായി ഇത് വളര്‍ന്നു കഴിഞ്ഞു. വിവിധയിനം റമ്പൂട്ടാന്‍ തൈകള്‍ പലവളര്‍ച്ചയിലുള്ളത് നഴ്‌സറിയില്‍ നിന്നും വാങ്ങാന്‍ ലഭിക്കും. കാര്യം എന്തുതന്നെയായാലും റമ്പൂട്ടാന്‍ കൃഷിയില്‍ ചരിത്രം കുറിക്കുകയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."