കോണ്‍ഗ്രസ് പരാജയത്തെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ദയനീയ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചു.
കെ. മോഹന്‍കുമാര്‍, പി.ജെ. ജോയി, കെ.പി. ധനപാലന് എന്നിവരാണ് സമിതി അംഗങ്ങള്‍. അച്ചടക്ക നടപടിക്കും കോണ്‍ഗ്രസ് തുടക്കമിട്ടു. കൂടാതെ 97നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. കായംകുളം, അടൂര്‍, പീരുമേട്, തൃശൂര്‍, ബാലുശേരി എന്നിവിടങ്ങളിലാണ് അന്വേഷണം.
ചവറ, കുന്നത്തൂര്‍, ഇടുക്കി, അഴിക്കോട് എന്നിവിടങ്ങളിലെ തോല്‍വിയെക്കുറിച്ചും അന്വേഷിക്കും. ഇലക്ഷന് സംബന്ധിച്ച് വിവിധ തലങ്ങളില്‍ നിന്നും ലഭിച്ച സംഘടനാപരമായതും പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികള്‍ പ്രത്യേകമായി പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."