HOME
DETAILS

ലേഖിംപൂര്‍: യു.പി പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല:  സുപ്രിംകോടതി

  
backup
October 09 2021 | 04:10 AM

%e0%b4%b2%e0%b5%87%e0%b4%96%e0%b4%bf%e0%b4%82%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%85
 
 
 
ന്യൂഡല്‍ഹി: എട്ടുപേര്‍ കൊല്ലപ്പെട്ട ലേഖിംപൂര്‍ സംഭവത്തിലെ മുഖ്യപ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സുപ്രിംകോടതി.
യു.പി സര്‍ക്കാര്‍ നടപടിയില്‍ തൃപ്തിയില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച്, നടപടികളെല്ലാം വെറും വാക്കുകളില്‍ മാത്രമേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി.
 ഇതിലൂടെ എന്തു സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്തുകൊണ്ടാണ് കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്നും കോടതി യു.പി സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോടു ചോദിച്ചു. 
ആരോപണവിധേയനായ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയോട് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെന്ന് ഹരീഷ് സാല്‍വെ മറുപടി നല്‍കി. എല്ലാ കൊലക്കേസിലും നിങ്ങള്‍ പ്രതിക്ക് നോട്ടിസയച്ച് ഹാജരായി ദയവായി മൊഴി തരൂ എന്ന് പറഞ്ഞ് കാത്തിരിക്കാറാണോ ചെയ്യാറെന്ന് ചീഫ് ജസ്റ്റിസ് മറുചോദ്യമുന്നയിച്ചു. 
എട്ടുപേര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവമാണിത്. പൊലിസ് സാധാരണഗതിയില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതാണ്. പ്രതികള്‍ക്കെതിരായി വ്യക്തമായ സാക്ഷിമൊഴികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 
പ്രതികള്‍ ആരായിരുന്നാലും അവര്‍ക്കെതിരേ നിയമനടപടി അനിവാര്യമാണ്. 302ാം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാദ്യം നേരേ പോയി പ്രതിയെ അറസ്റ്റ് ചെയ്യാറാണ് പതിവ്. 
കേസ് അന്വേഷിക്കുന്ന സംഘവും തൃപ്തികരമല്ലെന്നും അതിലെ ഉദ്യോഗസ്ഥരെല്ലാം ആ പ്രദേശത്തുകാരാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വമുള്ള സര്‍ക്കാരിനെയാണ് കോടതി പ്രതീക്ഷിക്കുന്നത്. കൊലയും വെടിവയ്പ്പുമടക്കമുള്ള ഗൗരവമുള്ള കേസാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 20ലേക്ക് മാറ്റി. 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീന്‍ അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണം'  യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ 

International
  •  3 months ago
No Image

ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Kerala
  •  3 months ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

International
  •  3 months ago
No Image

തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  3 months ago
No Image

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

Kerala
  •  3 months ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം; മരണം 34 , 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍ 

International
  •  3 months ago
No Image

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

Kerala
  •  3 months ago
No Image

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

International
  •  3 months ago
No Image

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും

Kerala
  •  3 months ago
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago