ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സുരക്ഷയും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കണം; ഇടപെട്ട് തമിഴ്നാട്
ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സുരക്ഷയും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കണം; ഇടപെട്ട് തമിഴ്നാട്
ചെന്നൈ: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി തല ചര്‍ച്ചയിലാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ആണ് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ, കേരള ചീഫ് സെക്രട്ടറിയുമായി സംസാരിച്ചത്.
തമിഴ്നാട്ടില്‍നിന്നടക്കം ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കണമെന്നാണ് തമിഴ്നാട് മുന്നോട്ടുവെച്ച ആവശ്യം. ശബരിമലയില്‍ തീര്‍ത്ഥാടകര്‍, പ്രാഥമിക സൗകര്യവും സുരക്ഷയും ഇല്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. തീര്‍ഥാടകര്‍ക്കുവേണ്ട സുരക്ഷയും പ്രാഥമികസൗകര്യങ്ങള്‍ അടക്കമുള്ളവയും ഉറപ്പുവരുത്തുമെന്ന് തമിഴ്നാടിന് കേരളം ഉറപ്പു നല്‍കിയതായി തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയു ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."