HOME
DETAILS

ബയോ ബബിള്‍ രീതിയില്‍ സ്‌കൂള്‍ തുറക്കുന്നു;  എന്താണ് ബയോ ബബിള്‍ ?കൂടുതല്‍ അറിയാം

  
backup
October 09 2021 | 05:10 AM

bio-bable-school-open-in-kerala-latest-news-2021

കൊവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാനിരിക്കെ ബയോ ബബിള്‍ രീതി നടപ്പിലാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്താണ് ബയോ ബബിള്‍ മാതൃക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?. അടുത്തിടെ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണിത്.

ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ബയോ ബബിള്‍ എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ വിവിധ ഗ്രൂപ്പുകളായി വിഭജിക്കുന്ന രീതിയാണ്. അതായത്, അവര്‍ക്ക് സ്വന്തം ബബിള്‍ അഥവാ ഗ്രൂപ്പിലുള്ള വിദ്യാര്‍ഥികളുമായി മാത്രമേ ഇടപെടാന്‍ സാധിക്കുകയുള്ളു. ഈ ബബിളുകള്‍, ക്ലാസിന്റെ വലുപ്പം, അധ്യയന വര്‍ഷം, അല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍, തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്ലായിരിക്കും ഗ്രൂപ്പുകള്‍ തീരുമാനിക്കുക.

പ്രസ്തുത അധ്യയന വര്‍ഷത്തിലുടനീളം നിര്‍ദ്ദിഷ്ട ബബിളുകളായി തുടരുകയോ, അല്ലെങ്കില്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടുള്ള സമയ ദൈര്‍ഘ്യത്തോളം നിര്‍ദ്ദിഷ്ട ബബിളുകളിലുള്ള വിദ്യാര്‍ഥികളുമായി സഹകരിക്കുന്നതുമാണ് ബയോ ബബിള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

കൊവിഡ് രോഗ വ്യാപന നിയന്ത്രണത്തില്‍ എങ്ങനെയാണ് ബയോ ബബിളുകള്‍ സഹായകമാകുന്നത്?

  • ഒരു ബബിളില്‍ പെട്ട വിദ്യാര്‍ഥി കൊവിഡ്‌ പോസിറ്റീവ് ആകുകയാണങ്കില്‍ ആ ബബിള്‍ ഉള്‍പ്പെടുന്ന മറ്റു വിദ്യാര്‍ഥികള്‍ മാത്രമേ ക്വാറന്റൈനില്‍ പോകേണ്ട ആവശ്യം വരികയുള്ളൂ. അല്ലാത്ത പക്ഷം, സകൂള്‍ മുഴുവനായി അടച്ചിടേണ്ട അവസ്ഥ ഉടലെടുക്കും. ബയോ ബബിള്‍ എന്ന ആശയം സ്വീകരിക്കുന്നതിലൂടെ, അത്തരമൊരു സാഹചര്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും, ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിനും സാധാരണ രീതിയില്‍ പ്രവര്‍ത്തനം സാധ്യമാക്കാനും കഴിയും.

  • ഒരു ക്ലാസ് റൂം, ബബിള്‍ എന്ന ചെറിയ ഗ്രൂപ്പിലേയ്ക്ക് ചുരുങ്ങുമ്‌ബോള്‍, സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും ചെറിയ കൂട്ടം വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്നത് എളുപ്പമാകും. സ്‌കൂള്‍ ബബിളുകള്‍ക്കുള്ളില്‍ വൈറസ് ബാധ സ്ഥീരീകരിക്കുമ്‌ബോള്‍, എങ്ങനെ, ആരില്‍ നിന്നുമാണ് വൈറസ് ബാധ പടര്‍ന്നതെന്നും, വ്യാപനത്തിന് കാരണമായവരെ കണ്ടെത്തുന്നതിനും കൂടുതല്‍ സുതാര്യത കൈവരും.
  • വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, പോസിറ്റീവ് കേസ് ഉണ്ടായാല്‍ ആരൊക്കെയാണ് ക്വാറന്റൈനിന് വിധേയമാകേണ്ടതെന്നും, എങ്ങനെയാണ് കഴിയുന്നത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതെന്ന് തിരിച്ചറിയാനും ബയോ ബബിളുകള്‍ മാനേജ്‌മെന്റിനെ സഹായിക്കും എന്നാണ് ഡിഎന്‍എ ഇന്ത്യ നല്‍കുന്ന വിശദീകരണം.

  • കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുകെയിലാണ് ആദ്യമായി ബയോ ബബിള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. 2020നെ അപേക്ഷിച്ച് 2021 ജൂണില്‍ രോഗ വ്യാപനം സംബന്ധിച്ച കേസുകള്‍ വളരെ കുറവുള്ള രാജ്യത്തെ സ്‌കൂളുകളില്‍ കോവിഡ് 19ന്റെ വ്യാപനം കുറയ്ക്കുന്നതിന് ഈ ആശയം ഫലപ്രദമാണെന്ന് തെളിഞ്ഞു.

  • പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ അഭിപ്രായത്തില്‍, ബയോ ബബിള്‍ എന്ന ആശയത്തിലൂടെ, കോവിഡിന്റെ ദ്രുതവും വ്യാപകവുമായതും ലക്ഷണങ്ങളില്ലാത്തതുമായ രോഗത്തിന്റെ പരിശോധന, ജീവനക്കാരുടെ പ്രതിരോധ കുത്തിവെയ്പ്പ്, കൃത്യമായ ക്വാറന്റൈന്‍, എന്നിവ സാധ്യമാക്കും. കൂടാതെ മൂന്നാം തരംഗം യുകെയില്‍ പിടിമുറുക്കിയപ്പോള്‍ ക്ലാസ് മുറികള്‍ 'അണുബാധയുടെ കേന്ദ്രങ്ങളായി' മാറിയിരുന്നില്ലെന്നും അധികൃതര്‍ ഉറപ്പുവരുത്തിയിരുന്നു.

  • സ്‌കൂള്‍ ബബിള്‍ എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ യുകെയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതിപാദിക്കുകയുണ്ടായി. കൊവിഡ്‌ വ്യാപനത്തിന്റെ അപകടസാധ്യത പ്രായോഗികമായി സന്തുലിതമാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സാധാരണമായ അനുഭവം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ള ഒരു ഇടപെടലാണ്' ഈ ആശയം മുന്നോട്ട് വെയ്ക്കുന്നതെന്ന് എന്ന് യുകെയിലെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. ദോഹയിലും ഖത്തറിലും ഇതിനോടകം തന്നെ ബയോ ബബിള്‍ എന്ന ആശയം നടപ്പാക്കിയിട്ടുണ്ട്.
  • പ്രൈമറി സ്‌കൂളിലെ ചെറിയ കുട്ടികളുടെ കാര്യത്തില്‍, സാമൂഹിക അകലം പാലിക്കേണ്ട വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ബബിളുകള്‍ കൂടുതല്‍ ഫലപ്രദമാണ്. ഒരു സംഘത്തില്‍ തന്നെ പരസ്പരം സാമൂഹിക അകലം പാലിക്കാന്‍ ചെറിയ കുട്ടികള്‍ പാടുപെടുന്നു. അതിനാല്‍ ചെറിയ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ സുരക്ഷിതവും, സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് നിരീക്ഷിക്കാനും സാധിക്കുന്ന പ്രക്രിയ ഉറപ്പാക്കുന്നതിന് സ്‌കൂള്‍ ബബിളുകള്‍ കൂടുതല്‍ ഫലപ്രദമായ ഒരു നടപടിയാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago