HOME
DETAILS
MAL
ട്രെയിന്‍തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ മോഷ്ടിച്ചു; എസ്.ഐയ്ക്ക് സസ്പെന്ഷന്
backup
October 09 2021 | 05:10 AM
തിരുവനന്തപുരം: ട്രെയിന്‍തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ ബന്ധുക്കള്‍ക്ക് നല്‍കാതെ സ്വന്തം സിം കാര്‍ഡിട്ട് ഉപയോഗിച്ച എസ്.ഐയ്ക്ക് സസ്പെന്ഷന്. തിരുവനന്തപുരം മംഗലപുരം മുന്‍ എസ് ഐയും ഇപ്പോള്‍ ചാത്തന്നൂര്‍ എസ് ഐയുമായ ജ്യോതി സുധാകറിനെയാണ് സസ്പെന്റ് ചെയ്തത്.
മംഗലപുരം സ്വദേശിയായ അരുണ്‍ ജെറിയുടെ ഫോണാണ് എസ് ഐ ഉപയോഗിച്ചത്. അരുണ്‍ ജെറി ജൂണ്‍ 18 ന് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഫോണാണ് ഔദ്യോഗിക സിം കാര്‍ഡ് എസ്ഐ ഉപയോഗിച്ചത്.
ജ്യോതി സുധാകര്‍ മംഗലപുരം എസ്ഐ ആയിരിക്കെയാണ് സംഭവം. നിലവില്‍ ചാത്തന്നൂര്‍ എസ്.ഐയാണ് ജ്യോതി സുധാകര്‍.
ബന്ധുക്കളുടെ പരാതിയില്‍ ഇഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫോണ്‍ എസ്ഐയുടെ കയ്യിലുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ എസ്ഐ ഫോണ്‍ തിരികെ മംഗലപുരം സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."