അന്ന് 2.8കോടിക്ക് വിറ്റു, 68 വര്‍ഷങ്ങള്‍ക്കിപ്പുറം 18,000 കോടിക്ക് തിരികെ വാങ്ങി; എയര്‍ ഇന്ത്യ വീണ്ടും ടാറ്റയ്ക്ക് കീഴെ ചിറകുവിരിക്കുമ്പോള്‍
1953ലാണ് ദേശസാത്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്. എന്നാല്‍ ഇന്ന് 68 വര്‍ഷങ്ങള്‍ക്കിപ്പുറം 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയത്.
1932 മുതലാണ് ഇന്ത്യയുടെ വ്യോമയാന മേഖലയിലെക്ക് എയര്‍ ഇന്ത്യ പറന്നെത്തുന്നത്. വീണ്ടും നവീകരണങ്ങള്‍. 1937 നവംബര്‍ 6 ന് എയര്‍ലൈന്‍ ബോംബെ ഇന്‍ഡോര്‍ ഭോപ്പാല്‍ ഗ്വാളിയര്‍ ഡല്‍ഹി സര്‍വീസ് ആരംഭിച്ചു. ജെആര്‍ഡി ടാറ്റയാണ് ആദ്യ വിമാനം പറത്തിയത്.
അന്ന് റേഡിയോ ഘടിപ്പിച്ച ആദ്യ വിമാനം ടാറ്റയുടേതായിരുന്നു. 1939ല്‍ ടാറ്റ എയര്‍ലൈന്‍സ് റൂട്ടുകള്‍ തിരുവനന്തപുരം, ഡല്‍ഹി, കൊളംബോ, ലാഹോര്‍ എന്നിവിടങ്ങളിലേക്കുമെത്തി. പല തവണ പേരുകള്‍ മാറ്റി. 1946ല്‍ ആണ് പൊതുമേഖലാ കമ്പനിയാകുന്നത്. പിന്നീട് എയര്‍ ഇന്ത്യ ലിമിറ്റഡായി. 1948 മുതല്‍ രാജ്യാന്തര സര്‍വീസുകളും. 1952ല്‍ ദേശീയ കമ്പനിയായി.
കടബാധ്യത മൂലം 2001 മുതലാണ് എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. പിന്നീട് എയര്‍ ഇന്ത്യ കടക്കെണിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്നു. 2018ല്‍ 50,000 കോടിയിലധികം കടബാധ്യതയുള്ള എയര്‍ ഇന്ത്യ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ശ്രമിച്ചു. എയര്‍ലൈനിലെ ഓഹരികളുടെ 24 ശതമാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ആരും എത്തിയില്ല. പിന്നീട് പലതവണ ലേല നടപടി പ്രഖ്യാപിച്ചെങ്കിലും കടക്കെണിയിലായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ആരും തയ്യാറാകാഞ്ഞതോടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ കമ്പനിയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ സ്വന്തമാക്കുകയാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ഓഹരികളായിരുന്നു ഇത്.
https://twitter.com/RNTata2000/status/1446431109122650118
എയര്‍ ഇന്ത്യക്കായുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ചത് ടാറ്റ ഗ്രൂപ്പ് തന്നെയാണ്. ഇതാണ് രാജ്യത്തിന്റെ ദേശീയ വിമാന കമ്പനി എന്ന മുഖമുണ്ടായിരുന്ന എയര്‍ ഇന്ത്യ അതിന്റെ ഉടമസ്ഥര്‍ക്ക് തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."