HOME
DETAILS

അധികാരവും നീതിയുടെ തുലാസും

  
backup
December 14 2023 | 17:12 PM

power-and-the-balance-of-justice

തൻസീർ ദാരിമി കാവുന്തറ

ഇസ്‌ലാം അധികാരത്തെ ഉത്തരവാദിത്വമായിട്ടാണ് വിവക്ഷിക്കുന്നത്. ഓരോ വ്യക്തിയും വ്യത്യസ്‌ത മേഖലകളിൽ ഉത്തരവാദിത്വമുള്ളവരാണെന്നും ഇത് പരലോകത്ത് ചോദ്യവിധേയമാകുന്ന കാര്യമാണെന്നും നബി(സ) പഠിപ്പിക്കുന്നുണ്ട്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നവർ ജനങ്ങളെ സേവിക്കുകയും പ്രയാസങ്ങൾ അകറ്റുകയുമാണ് വേണ്ടത്. നബി(സ) പറഞ്ഞു: നിങ്ങൾ കാര്യങ്ങൾ എളുപ്പമാക്കുക, ഞെരുക്കമുണ്ടാക്കരുത്. നിങ്ങൾ മറ്റുള്ളവരെ സമാധാനിപ്പിക്കുക, വെറുപ്പിക്കരുത്(ബുഖാരി, മുസ്‌ലിം). നബി(സ)യുടെ ഒരു പ്രാർഥന ഇപ്രകാരമാണ്: അല്ലാഹുവേ എന്റെ സമുദായത്തിന്റെ വല്ല കാര്യവും ഒരാൾ ഏറ്റെടുത്തിട്ട് അവരെ ബുദ്ധിമുട്ടിച്ചാൽ അവനെ നീ ബുദ്ധിമുട്ടിക്കേണമേ. എന്റെ സമുദായത്തിന്റെ വല്ല കാര്യവും ഏറ്റെടുത്തിട്ട് അവരോട് സൗമ്യമായി വല്ലവനും വർത്തിച്ചാൽ അവനോടു നീ സൗമ്യത കാണിക്കേണമേ(മുസ്‌ലിം).


സമാധാനപരവും സൗഹൃദാന്തരീക്ഷത്തിലുള്ളതുമായ ജീവിതം ഉറപ്പുവരുത്തുകയും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് ഇസ്‌ലാമിന്റെ താൽപര്യം. പ്രവാചകന്മാരുടെ നിയോഗത്തിന്റെയും വേദഗ്രന്ഥങ്ങളുടെ അവതരണത്തിന്റെയും മുഖ്യ ലക്ഷ്യങ്ങളിലൊന്ന് നീതിയുടെ സംസ്ഥാപനമാണ്. അല്ലാഹു പറയുന്നു: 'നാം വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി പ്രവാചകന്മാരെ നിയോഗിച്ചു. അവരുടെ കൂടെ ഗ്രന്ഥവും തുലാസും അവതരിപ്പിച്ചു. ജനങ്ങൾ നീതിപൂർവം നിലകൊള്ളുന്നതിനു വേണ്ടി'(അൽഹദീദ്: 25).
നീതി പാലിക്കുന്നതിന്റെയും നടപ്പാക്കുന്നതിന്റെയും പ്രാധാന്യം വിശുദ്ധ ഖുർആൻ പലയിടങ്ങളിലും പ്രതിപാദിക്കുന്നുണ്ട്. നീതി എന്നർഥം വരുന്ന ഖിസ്ത്വ്, അദ്ല് എന്നീ പദങ്ങളും അവയുടെ രൂപഭേദങ്ങളും വിശുദ്ധ ഖുർആനിൽ അമ്പതിലേറെ ഇടങ്ങളിൽ വന്നിട്ടുണ്ട്.

'നിങ്ങൾ നീതിപാലിക്കുക, അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു'(അൽ ഹുജുറാത്: 9). ഇസ് ലാമിക നിയമസംഹിതയിൽ നീതിയുടെ പക്ഷത്ത് അധികാരങ്ങൾക്കോ സ്വാധീനങ്ങൾക്കോ പരിഗണനയൊന്നുമില്ല.തങ്ങളോട് അനീതി കാണിക്കുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്തവരോട് പോലും പ്രതികരിക്കുമ്പോൾ നീതിപൂർവമാകണമെന്നാണ് ഇസ്‌ലാമിക അധ്യാപനം. ഭരണാധിപനായിരുന്ന അലി(റ)വിന്റെ പടയങ്കി ഒരിക്കൽ കളവുപോയി.

ജൂതനായിരുന്നു മോഷ്ടാവ്. ഖലീഫ ജൂതനെതിരേ താൻ നിശ്ചയിച്ച ജഡ്‌ജിയായിരുന്ന ഖാദി ശുറൈഹിന്റെ കോടതിയിൽ കേസ് ഫയൽ ചെയ്തു. ജഡ്‌ജി വാദിയായ അലി(റ)യോട് ജൂതന്റെ കൈയിലുള്ള അങ്കി സ്വന്തമാണെന്നതിന് സാക്ഷിയുണ്ടോ എന്നാരാഞ്ഞു. മതിയായ സാക്ഷികളെ ഹാജരാക്കാൻ സാധിക്കാത്തതിനാൽ ജഡ്‌ജി ജൂതന് അനുകൂലമായി വിധിച്ചു. അലി(റ) വിധിയെ മാനിച്ചു. പക്ഷേ, അത് ജൂതനെ ചിന്താനിമഗ്നനാക്കി. മുസ്‌ലിംകളുടെ ഭരണാധികാരി കോടതിയിൽ ഹാജരായി കേസ് തോൽക്കുന്നു! ഇസ്‌ലാമിലെ ഈ നീതിബോധം തിരിച്ചറിഞ്ഞ ജൂതൻ തന്റെ തെറ്റ് ഏറ്റുപറയുകയും അങ്കി അലി(റ)ക്ക് തിരിച്ചുനൽകുകയും ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു.


'അമാനത്ത് അതിൻ്റെ ആളുകൾക്ക് ഏൽപ്പിച്ചുകൊടുക്കാനും ജനങ്ങൾക്കിടയിൽ നീതിപൂർവം വിധി കൽപ്പിക്കാനും അല്ലാഹു കൽപ്പിച്ചിരിക്കുന്നു'(അന്നിസാഅ്: 58). നീതി പാലിക്കുന്നവരെ സ്രഷ്ടാവ് ഇഷ്ടപ്പെടുകയും അനീതി പ്രവർത്തിക്കുന്നവരോട് കോപിക്കുകയും ചെയ്യുന്നു. അന്ത്യനാളിൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവനും അവനോട് ഏറ്റവും അടുത്തവനും നീതിമാനായ ഭരണാധികാരിയാണെന്നും അന്ത്യനാളിൽ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവനും കൂടുതൽ ശിക്ഷയർഹിക്കുന്നവനും അക്രമിയായ ഭരണാധികാരിയാണെന്നും നബി(സ) പഠിപ്പിച്ചു.


ഏകാധിപതികളും അനീതിയെ ശ്വാസവായുവായി കൊണ്ടുനടക്കുന്ന ഭരണാധികാരികളും വാണരുളുന്ന ഈ സത്യാനന്തര കാലത്ത് ഭരണാധികാരിയുടെ മുമ്പിലുള്ള നീതിയുടെ വാക്ക് ഏറ്റവും ശ്രേഷ്ഠ ജിഹാദാണെന്ന പ്രവാചകപാഠം പ്രസക്തമാണ്. മത-ജാതി-വർഗ-വർണ-ദേശ-ഭാഷ വിവേചനങ്ങൾ സാമൂഹികനീതി നിർവഹണത്തിന് തടസമാവരുതെന്ന് ഖുർആൻ ഉണർത്തുന്നു. ഒരു നേതാവിന്റെ ഉത്തരവാദിത്വ നിർവഹണത്തിന്റെ ഭാഗമാണ് നീതിയിലധിഷ്ഠിതമായി തന്റെ കൂടെയുള്ളവരോട് വർത്തിക്കുക എന്നത്. ആഇശ(റ)യിൽ നിന്ന് നിവേദനം:

'മഖ്സൂം ഗോത്രത്തിൽ പെട്ട സ്ത്രീ ഒരിക്കൽ മോഷണം നടത്തി. ആളുകൾ പറഞ്ഞു. ഇക്കാര്യം നബി(സ)യെ അറിയിക്കാൻ ആരുണ്ട്? എന്നാൽ ആരും അതിന് ധൈര്യം കാണിച്ചില്ല. അപ്പോൾ ഉസാമത്തുബ്നു സൈദ് അക്കാര്യം തിരുമേനിയോട് പറഞ്ഞു. അന്നേരം നബി(സ) പറഞ്ഞു: തങ്ങളിൽപെട്ട ഒരു പ്രമാണി മോഷണം നടത്തിയാൽ ബനൂ ഇസ്റാഈൽ അയാളെ വെറുതെ വിടുമായിരുന്നു. എന്നാൽ ഒരു ദുർബലൻ മോഷ്ടിച്ചാൽ അവർ അയാളുടെ കൈവെട്ടുകയും ചെയ്യും. എന്റെ മകൾ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിൽ ഞാൻ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും'(ബുഖാരി ).
ഏതെങ്കിലും തരത്തിലുള്ള വെറുപ്പോ വിദ്വേഷമോ ഒരാളോടും ഒരു ജനതയോടും അനീതി കാണിക്കാൻ പ്രേരകമാകരുത്. 'സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം

വഹിക്കുന്നവരുമാകുവിൻ. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നിങ്ങൾ നീതിപാലിക്കുക. അതാണ് ധർമനിഷ്‌ഠയോട് ഏറ്റവും അടുത്തത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനാകുന്നു'(മാഇദ: 8). സമൂഹത്തിൽ നിലനിർത്തേണ്ട സാമൂഹികനീതി പൗരാവകാശമാകുന്നു എന്നത്രെ ഇസ്‌ലാമിൻ്റെ കാഴ്ചപ്പാട്. അത് ഔദാര്യമല്ല. ഖുർആൻ പറയുന്നു: നീ വിളംബരം ചെയ്യുക. എൻ്റെ രക്ഷിതാവ് നീതി പുലർത്താനാണ് കൽപിച്ചിരിക്കുന്നത്(7:29).


ഒന്നാം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്കർ(റ) നടത്തിയ നയപ്രഖ്യാപന പ്രസംഗം സാമൂഹികനീതിയുടെ വിളംബരമായിരുന്നു. 'ജനങ്ങളെ, ഞാൻ നിങ്ങളുടെ ഭരണാധികാരിയായി നിയുക്തനായിരിക്കുകയാണ്. ഞാൻ നിങ്ങളേക്കാൾ ഉത്തമനൊന്നുമല്ല. ഞാൻ നല്ലത് പ്രവർത്തിച്ചാൽ നിങ്ങൾ എന്നെ സഹായിക്കുക. ഞാൻ തിന്മ ചെയ്താൽ നിങ്ങൾ എന്നെ നേർവഴിയിലാക്കുക. നിങ്ങളിലെ ദുർബലന് അവകാശപ്പെട്ടത് ഞാൻ വാങ്ങി നൽകും, അപ്പോൾ അവൻ എന്റെ പക്കൽ ശക്തനായി മാറുന്നു. കൈയൂക്കുള്ളവരിൽ നിന്ന് ദുർബലവിഭാഗത്തിന് ലഭിക്കേണ്ട അവകാശവും ഞാൻ പിടിച്ചെടുക്കും. അപ്പോൾ അവർ എന്റെ മുമ്പിൽ ദുർബലരുമായിരിക്കും'.

ഒരിക്കൽ ഉമർ(റ) പൊതുഖജനാവിലേക്ക് വന്ന വസ്ത്രങ്ങൾ ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. അടുത്തദിവസം അദ്ദേഹം പ്രസംഗപീഠത്തിൽ കയറിയപ്പോൾ സദസിൽ നിന്നൊരാൾ എഴുന്നേറ്റു പറഞ്ഞു: താങ്കൾ പറയുന്നത് ഞങ്ങൾ കേൾക്കില്ല. ഉമർ: അതെന്താണ്? പരാതിക്കാരൻ: താങ്കൾ വസ്ത്രവിതരണത്തിൽ നീതി പാലിച്ചിട്ടില്ല. താങ്കൾ കൂടുതൽ എടുത്തതുകൊണ്ടാണ് ഇത്രയും വലിയ വസ്ത്രം താങ്കൾക്ക് തയ്ക്കാൻ കഴിഞ്ഞത്. ഉമർ മൗനിയായി. മകൻ അബ്ദുല്ലയോട് മറുപടി പറയാൻ ആവശ്യപ്പെട്ടു. തന്റെ വിഹിതംകൂടി താൻ പിതാവിന് നൽകിയതുകൊണ്ടാണ് അദ്ദേഹം ഉടുപ്പ് തയ്ച്ചത് എന്നറിയിച്ചപ്പോൾ പരാതിക്കാരൻ പരാതി പിൻവലിച്ചു.

പ്രസംഗം തുടരാനാവശ്യപ്പെടുകയും ചെയ്തു. മറ്റൊരു സന്ദർഭത്തിൽ ഉമർ(റ) പറഞ്ഞു: 'നിങ്ങളിൽ ആരെങ്കിലും എന്നിൽ വല്ല വക്രതയും കണ്ടാൽ അത് നേരയാക്കുക'. ആ നിമിഷം സദസിൽനിന്ന് ഒരാൾ വിളിച്ചു പറഞ്ഞു: 'അല്ലാഹുവിനെ തന്നെ സത്യം, താങ്കളിൽ വല്ല വക്രതയും കണ്ടാൽ വാളുകൊണ്ടാണ് ഞങ്ങൾ അത് നേരെയാക്കുക'. അത് കേട്ട ഖലീഫ പ്രതിവചിച്ചു: 'മുഹമ്മദിന്റെ സമുദായത്തിൽ ഉമറിനെ തന്റെ വാളുകൊണ്ട് നേരെയാക്കുന്നവനെ സൃഷ്ടിച്ച അല്ലാഹുവിനാണ് സർവ സ്തുതിയും'. ഇസ്‌ലാം പരിശീലിപ്പിച്ചെടുത്ത നീതിബോധം ഭരണാധികാരികളെ നേർക്കുനേർ ചോദ്യം ചെയ്യുന്നതിനുവരെ ഭരണീയരെ പ്രാപ്തരാക്കിയെന്ന് സാരം.


പ്രവാചകൻ വിഭാവനം ചെയ്ത ഇസ് ലാമിക രാഷ്ട്രീയവ്യവസ്ഥയിൽ അധികാരസ്ഥാനങ്ങൾക്കുള്ള ഏക മാനദണ്ഡം കഴിവ് മാത്രമാണ്. മെറിറ്റോക്രസി എന്ന ആശയം ഇസ്‌ലാം ഭരണവ്യവസ്ഥയിൽ മുന്നോട്ട് വെക്കുന്നു. നബി(സ) പറഞ്ഞു: 'ആരെങ്കിലും മുസ്‌ലിംകളുടെ ഉത്തരവാദിത്വം ഏറ്റെടുത്താൽ മുസ്‌ലിംകൾക്ക് ഏറ്റവും അനുയോജ്യരായവരെ കണ്ടെത്തിയിട്ടും മറ്റൊരാളെ നിയമിച്ചാൽ അയാൾ അല്ലാഹുവിനേയും അവന്റെ റസൂലിനേയും വഞ്ചിക്കുകയാണ് ചെയ്യുന്നത്'.
നീതി അത്യുന്നതമായ മാനവമൂല്യമാണ്. അതിന്റെ ഉറവിടം അല്ലാഹുവാണ്. നീതിരഹിതമായ സമൂഹം നശിക്കാൻ ബാധ്യസ്ഥമാണ്. 'ജനങ്ങൾ അക്രമിയെ കാണുകയും എന്നിട്ട് അയാളുടെ കൈ ബന്ധിക്കാതിരിക്കുകയും ചെയ്താൽ അല്ലാഹുവിന്റെ ശിക്ഷ എല്ലാവർക്കും ബാധകമാകും'.

ഈ ഹദീസ് ഇസ്‌ലാമിൽ കുറ്റവും ശിക്ഷയും കേവലം വൈയക്തികമല്ല എന്നും അതിനു സാമൂഹികമായ മാനങ്ങൾ ഉണ്ടെന്നുമുള്ള വസ്തുതയ്ക്ക് അടിവരയിടുന്നുണ്ട്. അബു ഹുറൈറ(റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്: 'അവകാശങ്ങൾ അന്ത്യനാളിൽ അവയുടെ അവകാശികൾക്ക് നൽകും. കൊമ്പില്ലാത്ത ആടിനുപോലും കൊമ്പുള്ള ആടിനോട് പ്രതികാരം ചെയ്യാൻ അവസരം നൽകും'. ഇസ്‌ലാമിക നീതിന്യായവ്യവസ്ഥയിൽ അനന്തവും പൂർണവുമായ നീതി നടപ്പാക്കുന്നത് സർവജ്ഞാനിയായ അല്ലാഹുവാണ്. ഇഹലോകത്ത് അസാധ്യമായത് പരലോകത്ത് പൂർത്തിയാകുന്നു.


'മണൽ മൂടിപ്പോയ ഈജിപ്തും ഒരിക്കൽ അതിശക്തരായ റോമിലെ ഓരോ വീഴാനിരിക്കുന്ന ശിലാഖണ്ഡവും ഏഥൻസിലെ രമ്യഹർമ്യങ്ങളും പ്രഘോഷിക്കുന്നത് ഇതാണ്- അനീതിയാൽ സ്ഥാപിതമായിരിക്കുന്ന ഒരു രാഷ്ട്രവും നിത്യമായി നിലനിൽക്കുകയില്ല'- അമേരിക്കൻ ചിന്തകനായ റോബർട്ട് ഇംഗർസോളിന്റെ ഈ വാക്കുകൾ ഉൾവഹിക്കുന്ന ആശയവും ചിന്തനീയമാണ്. ഈജിപ്തിലെ പിരമിഡുകൾ അടിയാളരുടെ ദീനരോദനം മൗനമായി മുഴക്കുന്നുണ്ട്. റോമിലെ കൊളോസിയത്തിൽ അടിമകളുടെ മായാത്ത രക്തക്കറയുണ്ട്. ഏഥൻസിലെ രമ്യഹർമ്യങ്ങളിൽ അടിച്ചമർത്തപ്പെട്ടവന്റെ കണ്ണീരിന്റെ ഉപ്പുരസമുണ്ട്. അതുകൊണ്ടാണ് അവയിൽ പലതും കാലത്തിന്റെ രഥചക്രങ്ങളിൽ അമർന്ന് അപ്രത്യക്ഷമായതെന്ന നിരീക്ഷണം നീതിയുടെ അനശ്വരതയും അനീതിയുടെ അൽപ്പായുസും വിളിച്ചോതുന്നുണ്ട്.

Content Highlights:Power and the balance of justice



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  16 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago