ആരോഗ്യകരമായ പരിസ്ഥിതി മനുഷ്യാവകാശമായി പ്രഖ്യാപിച്ച് യു.എന്‍ പ്രമേയം
ന്യൂയോര്‍ക്ക്: ആരോഗ്യകരമായ പരിസ്ഥിതി മനുഷ്യാവകാശമാണെന്നു പ്രഖ്യാപിക്കുന്ന സുപ്രധാന പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സഭ.
മാലദ്വീപ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ അഞ്ചു രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയം 43 വോട്ടിനു പാസായി. എന്നാല്‍, ഇന്ത്യ, റഷ്യ, ചൈന, ജപ്പാന് എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. യു.എസും ബ്രിട്ടനും പ്രമേയത്തെ ശക്തമായി എതിര്‍ത്തു.
നിര്‍ണായകമായ കാലാവസ്ഥാ ഉച്ചകോടി ഗ്ലാസ്ഗോയില്‍ ചേരാനിരിക്കെയാണ് പരിസ്ഥിതിസംഘടനകള്‍ കാത്തിരുന്ന പ്രമേയം യു.എന്‍ പാസാക്കിയത്. പ്രതിവര്‍ഷം 1.37 കോടി മനുഷ്യര്‍ വായുമലിനീകരണം മൂലം മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആകെ മരണത്തിന്റെ 24 ശതമാനം വരുമിത്. ശുദ്ധവായു മനുഷ്യാവകാശമായി പ്രഖ്യാപിക്കുന്ന യു.എന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കാതിരുന്നത് പരിസ്ഥിതിസംഘടനകളുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."