ഭര്‍തൃമാതാവിനെ മര്‍ദ്ദിച്ച സംഭവം; മഞ്ജുമോള്‍ റിമാന്‍ഡില്‍
ഭര്‍തൃമാതാവിനെ മര്‍ദ്ദിച്ച സംഭവം; മഞ്ജുമോള്‍ റിമാന്‍ഡില്‍
കൊല്ലം: കൊല്ലത്ത് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കോടതി ഇത് പരിഗണിച്ചില്ല.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. കൊല്ലം ജില്ലാ പൊലിസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ചവറയിലെ സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് മരുമകള്‍ മഞ്ജുമോള്‍ തോമസ്.
മഞ്ജുമോള്‍ ഏലിയാമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദനം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മര്‍ദിക്കാന്‍ മഞ്ജു പറയുന്നതായും വീഡിയോയില്‍ കാണാം. മര്‍ദ്ദനത്തില്‍ അമ്മ ഏലിയാമ്മ വര്‍ഗീസിന്റെ കൈക്കാലുകള്‍ക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെറിയ കുട്ടികളുടെ മുന്നിലാണ് ഇവര്‍ അമ്മയെ മര്‍ദ്ദിച്ചത്. ആറര വര്‍ഷമായി മരുമകള്‍ മര്‍ദ്ദനം തുടരുകയാണെന്നാണ് ഏലിയാമ്മ പറയുന്നത്. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. വീട്ടില്‍ പൂട്ടിയിടുമെന്നും മകന് ജെയ്സിനേയും മര്‍ദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മര്‍ദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. മഞ്ജു മോളിന്റെ മക്കള്‍ രണ്ടും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണെന്നും ഏലിയാമ്മ വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മഞ്ജുമോളുടെ മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഏലിയാമ്മ ചികിത്സ തേടിയിരുന്നു.
കൊച്ചുമക്കളുടെ പേരില്‍ സ്വത്ത് എഴുതിവെച്ചതാണ് മര്‍ദിക്കുന്നതിന് കാരണം. മകന് മദ്യപാനിയാണ്,കുടിക്കും, മഞ്ജുവിന് ആവശ്യത്തിന് സ്വത്തുണ്ട്..അതുകൊണ്ടാണ് സ്വത്ത് കൊച്ചുമക്കളുടെ പേരില്‍ എഴുതിവെച്ചത്..ഏലിയാമ്മ പറയുന്നു. മഞ്ജുവിന്റെ ആദ്യത്തെ കുട്ടി ഉണ്ടായതുമുതല്‍ ഉപദ്രവം തുടങ്ങിയിരുന്നെന്നും ഏലിയാമ്മ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."