ഇറാഖില്‍ തെരഞ്ഞെടുപ്പ് കാലം: 239 സീറ്റുകളിലേക്ക് മത്സരിക്കുന്നത് 167 പാര്‍ട്ടികള്‍, പക്ഷേ, വോട്ടിടാനാളില്ല
ബഗ്ദാദ്: പ്രതിഷേധങ്ങളും അസ്വാരസ്യങ്ങളും തുടരുന്നതിനിടെ ഇറാഖില്‍ വോട്ടെടുപ്പ്. പതിവിലും നേരത്തെ പ്രഖ്യാപിച്ച വോട്ടെടുപ്പില്‍ പക്ഷേ, ആളുകളുടെ പൂര്‍ണ പങ്കാളിത്തമില്ല. പല കാരണങ്ങളാല്‍ നിരവധി സംഘങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയാണ്.
വാഗ്ദാനം ചെയ്യപ്പെട്ട പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി യുവാക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
'മ്യൂസിക്കല്‍ ചെയര്‍'
തെരഞ്ഞെടുപ്പല്ല, 'മ്യൂസിക്കല്‍ ചെയര്‍' ഗെയിമാണ് നടക്കുന്നതെന്നാണ് ബഹിഷ്കരിക്കുന്ന വിഭാഗം പരിഹസിക്കുന്നത്. 329 സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 167 പാര്‍ട്ടികളിലായി 3200 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
യു.എസ് അധിനിവേശത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പുകളൊക്കെ പ്രഹസനമാണെന്നാണ് ബഹിഷ്കരണവാദികള്‍ പറയുന്നത്. ആധിപത്യം സ്ഥാപിക്കുന്ന പാര്‍ട്ടികള്‍ക്കു വേണ്ടി മാത്രമാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ പറയുന്നു.
ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശീഈ സംഘമായ ഫത്തഹ് സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. നിലവിലെ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള മുഖ്തദ അല്‍ സദ്റിന്റെ പാര്‍ട്ടിക്ക് മുന്‍തൂക്കമുണ്ടെങ്കിലും ശീഈ വിഭാഗത്തെ മറികടക്കാന്‍ മാത്രം സീറ്റുകള്‍ ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഫലം പുറത്തുവിടുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."