ഊര്‍ജപ്രതിസന്ധിയില്ല; അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുത്: കേന്ദ്ര ഊര്‍ജമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരിക്ഷാമം കാരണം ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ വിഷയത്തില്‍ അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി ആര്‍.കെ സിങ് ആവശ്യപ്പെട്ടു.
ഗെയ്‌ലും ടാറ്റയും ആശയവിനിമയത്തില്‍ നടത്തിയ പാളിച്ചയാണ് ഇത്തരത്തില്‍ പരിഭ്രമം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം മുഴുവന്‍ വൈദ്യുതി വിതരണം ചെയ്യുന്നു. എനിക്ക് ഒരു അഭ്യര്‍ത്ഥന തരൂ, ആര്‍ക്കുവേണമെങ്കിലും ഞാന്‍ വിതരണം ചെയ്യാം' മന്ത്രി പറഞ്ഞു.
നാലു ദിവസം പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരി ശേഖരം ഇപ്പോള്‍ രാജ്യത്തുണ്ട്. അത് കരുതല്‍ ശേഖരമാണ്. രാജ്യത്ത് വിതരണം തുടരുന്നുണ്ട്- ആര്‍.പി സിങ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യം ഊര്‍ജപ്രതിസന്ധിയിലേക്ക് പോകുമോ എന്ന ആശങ്ക ശക്തമാണ്. കല്‍ക്കരി ക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധിക്ക് കാരണം.
ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായതാണ് റിപ്പോര്‍ട്ട്. പലയിടത്തും ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്.
പ്രതിസന്ധി രൂക്ഷമായാല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി ഇരുട്ടിലാകുമെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാളും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."