പ്ലസ് വണ്‍ പ്രവേശന നിഷേധം : യോജിച്ച പ്രക്ഷോഭത്തിന് മെക്ക
കൊച്ചി :മലബാര്‍ മേഖലയിലെ ആറു ജില്ലകളിലെ ഹയര്‍ സെക്കണ്ടറി പഠനത്തിനുള്ള സീറ്റുകളുടെ കുറവ് പരിഹരിക്കുവാന്‍ പുതിയ ബാച്ചുകള്‍ ഉടന്‍ അനുവദിക്കണമെന്ന് മെക്ക സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മുഴുവന്‍ എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് പോലും പ്രവേശനം ലഭിച്ചിട്ടില്ല. നാല്‍പതിനായിരം സീറ്റുകളുടെ കുറവ് പരിഹരിക്കുവാന്‍ നിലവില്‍ ഹയര്‍ സെക്കണ്ടറിയുള്ള സ്ഥാപനങ്ങളില്‍ അധികബാച്ചുകള്‍ അനുവദിച്ചും നിലവിലുള്ള ഹൈ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തും ഈ അദ്ധ്യയന വര്‍ഷം തന്നെ പ്രവേശനം സാധ്യമാക്കണം. രണ്ടാം ഘട്ട അലോട്ട്‌മെന്റും മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകള്‍ പൂര്‍ണമായും നികത്തിയാലും കാല്‍ ലക്ഷത്തിനു മേല്‍ കുട്ടികള്‍ മലബാറില്‍ നിന്നും സീറ്റ് നിഷേധത്തിനരയാകും. സര്‍ക്കാര്‍ എയ്ഡഡ് ഭേദമന്യെ മുഴുവന്‍ ഹയര്‍ സെക്കണ്ടറികളിലും പുതിയ ബാച്ച് അനുവദിക്കണം.
അടുത്തയാഴ്ച മേല്‍ കാര്യങ്ങള്‍ക്കായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ഇതരസംഘടനകളുമായി സഹകരിച്ചും യോജിച്ചും നടത്തുന്നതിനും മെക്ക സംസ്ഥാന എക്‌സികുട്ടീവ് യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് മുന്നോക്ക പിന്നോക്ക ഭേദമന്യേ മുഴുവന്‍ വിഭാഗങ്ങളുടേയും സാമൂഹ്യസാമ്പത്തിക വിദ്യാഭ്യാസജാതി സര്‍വ്വേ സമ്പൂര്‍ണമായും നടത്തണമെന്നും മറ്റൊരു പ്രമേയത്തിലൂടെ മെക്ക സര്‍ക്കാരിനോടാവശ്യപ്പെട്ടു.
നിയമസഭാ മാര്‍ച്ച് സെക്രട്ടറിയേറ്റ് ധര്‍ണ തുടങ്ങിയ പ്രക്ഷോഭ പരിപാടികളില്‍ മുഴുവന്‍ സംഘടനകളും പ്രസ്ഥാനങ്ങളും സഹകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ് പ്രൊഫ: ഇ.അബ്ദുല്‍ റഷീദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍.കെ അലി പ്രമേയങ്ങള്‍ വിശദീകരിച്ചു.എം.എ ലത്തീഫ്, കെ.എം അബ്ദുല്‍ കരീം, ഡോ.പി. നസീര്‍, എ.എസ്. എ റസാഖ്, സി.എച്ച് ഹംസ മാസ്റ്റര്‍, ടി .എസ് അസീസ്, എ. മഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന , എം. അഖ്‌നിസ്, എ.ഐ മുബീന്‍ , സി.ടി കുഞ്ഞയമു , എം.എം നൂറുദ്ദീന്‍, പി.അബൂബക്കര്‍, പി.എം.എ ജബ്ബാര്‍ സി.എം.എ ഗഫൂര്‍ , കെ. സ്രാജ് കുട്ടി, എം.എം സലീം , നസീബുള്ള , കെ.എസ് കുഞ്ഞ്, എം. കമാലുദീന്‍, പി.എസ് അഷറഫ്, കെ. റഫീഖ്, വി.കെ അലി, വി.പി സക്കീര്‍, പി.എസ് ഷംസുദ്ദീന്‍, സി. ഷെരീഫ്,കെ.എം സലിം, യൂനസ് കൊച്ചങ്ങാടി , പി.പി.എം നാഷാദ്, എം. ഇസ്മയില്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."