പുസ്തകപ്രേമികളേ…; ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന ഒരുങ്ങുന്നു, 85% വരെ ഓഫറിൽ 10 ലക്ഷം പുസ്തകങ്ങൾ
പുസ്തകപ്രേമികളേ…; ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന ഒരുങ്ങുന്നു, 85% വരെ ഓഫറിൽ 10 ലക്ഷം പുസ്തകങ്ങൾ
ഷാർജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന ഫെസ്റ്റിവലായ ബിഗ് ബാഡ് വുൾഫ് ചരിത്രത്തിലാദ്യമായി ഷാർജയിലെത്തുന്നു. അന്താരാഷ്ട്ര ഇവന്റിന്റെ പ്രാദേശിക പതിപ്പായ പുസ്തക വിൽപ്പനയ്ക്ക് ഡിസംബർ 19 ന് തുടക്കമാകും. അർധരാത്രി വരെ നീളുന്ന പുസ്തക എക്‌സ്‌പോ 2024 ജനുവരി 7 വരെ നീണ്ടു നിൽക്കും.
ഷാർജ ബുക്ക് അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പനയായ ബിഗ് ബാഡ് വുൾഫ് ഷാർജ നടക്കുന്നത്. എല്ലാവർക്കും സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്ന എക്‌സ്‌പോയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്ന എല്ലാ വിഭാഗത്തിലും ഉള്ള പുസ്തകങ്ങളുണ്ട്.
BookXcess സ്ഥാപകരായ ആൻഡ്രൂ യാപ്പും ജാക്വലിൻ എൻജിയും ചേർന്ന് 2009-ൽ സ്ഥാപിച്ച ബിഗ് ബാഡ് വുൾഫ് ആഗോള വായനയ്ക്കും ഇംഗ്ലീഷ് സാക്ഷരതയ്ക്കും വേണ്ടി വാദിക്കുന്നു. 15 രാജ്യങ്ങളിലെ 37 നഗരങ്ങളിൽ പര്യടനം നടത്തിയ ബിഗ് ബാഡ് വുൾഫ് ബുക്സ് ആദ്യമായി നടന്നത് മലേഷ്യയിലെ ക്വാലാലംപൂരിലാണ്.
പിന്നീട് ദുബൈ, കംബോഡിയ, ഹോങ്കോംഗ്, ഇന്തോനേഷ്യ, മ്യാൻമർ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, തായ്‌വാൻ തുടങ്ങിയ സ്ഥലങ്ങളിൽ ബിഗ് ബാഡ് വുൾഫ് പുസ്തക വിൽപ്പനയ്ക്ക് വേദിയായി. ഇതാദ്യമായാണ് ഷാർജ വേദിയാകുന്നത്. ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റിന് പിന്നാലെയെത്തുന്ന എക്‌സ്‌പോക്കായി കാത്തിരിക്കുകയാണ് ജനങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."