HOME
DETAILS
MAL
നബിദിനം : യു.എ.ഇയില്‍ 21ന് പൊതുമേഖലക്ക് അവധി പ്രഖ്യാപിച്ചു
backup
October 10 2021 | 14:10 PM
ദുബൈ : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 21ന് പൊതു അവധിയായിരിക്കുമെന്ന് യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു .
ഇന്നാണ് മന്ത്രാലയത്തിന്റെ അവധി പ്രഖ്യാപനമുണ്ടായത്. നേരത്തെ പ്രഖ്യാപിച്ച ഒരു ഏകീകൃത കലണ്ടര്‍ സമ്പ്രദായമനുസരിച്ച് , യു.എ.ഇയിലെ പൊതുമേഖലയിലും ചില സ്വകാര്യ കമ്പനികളിലും ശനിയാഴ്ച കൂടി അവധിയാകുന്നതിനാല്‍ ഒക്ടോബര്‍ 21 വ്യാഴം മുതല്‍ ഒക്ടോബര്‍ 23 ശനിയാഴ്ച്ച വരെ അവധിദിനങ്ങള്‍ ആയേക്കാം . എന്നാല്‍ സ്വകാര്യമേഖലയിലെ അവധിദിനങ്ങള്‍ മാനവ വിഭവശേഷി മന്ത്രാലയമാണ് സ്ഥിരീകരിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."