കല്യാണപ്പുടവ മുതല്‍ ഇന്‍ഡോര്‍ ചെടിച്ചട്ടിവരെ; മഹാരാഷ്ട്രക്കാരി ഷെഫിന്റെ വിസ്മയ കേക്കുകള്‍
മഞ്ഞയും പച്ചയും നിറത്തില്‍ അടുക്കിവെച്ച പട്ടു സാരികള്‍. സാരിക്കു മുകളില്‍ അതിമനോഹരമായ മുത്തും കല്ലും പതിച്ച പരമ്പരാഗത ആഭരണങ്ങള്‍. അടുത്ത് കിടക്കുന്ന ജിമിക്കി കമ്മല്‍. ഏതോ കല്യാണപ്പെണ്ണിനുടുക്കാന് ഒരുക്കിവെച്ച വസ്ത്രവും ആഭരണവുമാണെന്ന് തെറ്റിദ്ധരിക്കല്ലേ. മഹാരാഷ്ട്രക്കാരിയായ ഒരു ഷെഫിന്റെ കേക്കാണ്.
പുനെ മാരിയറ്റിലെ ഷെഫായ തന്വി പല്‍ഷിക്കര്‍. തന്റെ സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനുള്ള ആദരമായാണത്രെ തന്വി ഈ സാരികേക്ക് ഒരുക്കിയത്. പൈതാനി സാരിയാണ് മാതൃക. അഞ്ച് കിലോഗ്രാം തൂക്കമുണ്ട് ഈ കേക്കിന്. രണ്ട് ദിവസം കൊണ്ടാണ് കേക്ക് തയാറാക്കിയത്. അലങ്കാരത്തിന് വേണ്ടി മാത്രം വിനിയോഗിച്ചത് ഏകദേശം മുപ്പത് മണിക്കൂറാണ്.
പട്ടുസാരി കേക്ക് മാത്രമല്ല, കേരള സാരിയുടെ മാതൃകയിലുള്ള കേക്കും തന്വി ഉണ്ടാക്കിയിട്ടുണ്ട്.
കേക്കിന് മുകളില്‍ പാലയ്ക്കാമാലയും ജിമിക്കി കമ്മലുമൊക്കെയായിട്ടാണ് തന്‍വിയുടെ കേരള സാരി കേക്ക്.
ഇന്‍ഡോര്‍ ചെടികള്‍, ബാഗ്, ആഴക്കടല്‍ തുടങ്ങി അതിശയിപ്പിക്കുന്ന വിധത്തിലുള്ള കേക്കുകള്‍ തന്‍വിയുടെ കയ്യിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."