കുറ്റങ്ങള്‍ ഓരോന്നും വായിച്ചു കേള്‍പ്പിച്ചു, എന്തെങ്കിലും പറയാനുണ്ടോ? 'ഇല്ല'; കോടതി മുറിയില്‍ നിര്‍വികാരനായി സൂരജ്
ആസൂത്രിതമെന്ന് പകല്‍ പോലെ വ്യക്തമാകുന്ന കേസിലാണ് ഇന്ന് കോടതി പ്രതി കുറ്റക്കാരനെന്ന് തീര്‍പ്പ് കല്‍പിച്ചത്. പഠിച്ചുവെച്ച കാര്യങ്ങള്‍ പറഞ്ഞ് മുന്‍പ് പ്രതി കയ്യൊഴിയാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. അഞ്ചലിലെ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അഞ്ച് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ചെയ്ത കുറ്റങ്ങള്‍ ഓരോന്നും പറയുമ്പോഴും സൂരജ് നിര്‍വികാരനായി നിന്നു.കുറ്റങ്ങള്‍ വായിച്ച് കേള്‍പ്പിച്ച ശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി സൂരജിനോട് ചോദിച്ചപ്പോഴും ഒന്നു പറയാനില്ലെന്ന് സൂരജ് പ്രതികരിച്ചത്. തീര്‍ത്തും നിര്‍വ്വികാരമായാണ് കോടതിയിലെത്തിച്ച സൂരജ് ആള്‍ക്കൂട്ടത്തെ അഭിമുഖീകരിച്ചത്.
അതേസമയം പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പൈശാചികവും വിചിത്രവും ദാരുണവുമാണ് ഉത്ര കൊലക്കേസെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഉത്രയുടേത് കൊലപാതകല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല സംഭവമെന്നും പ്രതിഭാഗം വാദിച്ചു.
ഉത്ര മരിച്ച് ഒരു വര്‍ഷവും അഞ്ചുമാസവും നാലുദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ് അഞ്ചല്‍ ഏറത്തെ വീട്ടില്‍ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയില്‍ കണ്ടത്. റെക്കോര്‍ഡ് വേഗത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടവും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധനകളും നടത്തി. പൊലിസ് വിദ്യാര്‍ഥികള്‍ക്കുള്ള സിലബസില്‍ പോലും ഇടം പിടിച്ച അന്വേഷണമാണ് ഉത്ര കേസിന്റേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."