മൂത്രമൊഴിക്കുമ്പോള്‍ കടും മഞ്ഞനിറമാണോ?ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്
മൂത്രം ഒഴിക്കുമ്പോള്‍ കടുംമഞ്ഞനിറമുണ്ടാകുന്ന അവസ്ഥ നമുക്ക് പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലോ എന്തെങ്കിലും ആരോഗ്യപ്രശ്‌നമുള്ളപ്പോഴോ ആയിരിക്കും പലപ്പോഴും മൂത്രത്തില്‍ ഇത്തരത്തില്‍ കടുംമഞ്ഞ നിറം കാണാന്‍ കഴിയുന്നത്. എന്നാല്‍ ചിലര്‍ക്ക് ദീര്‍ഘനാളത്തേക്ക് ഇത്തരത്തില്‍ മൂത്രത്തില്‍ കടും മഞ്ഞനിറം കാണാറുണ്ട്. ഇവ പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണമാകാം.ചിലപ്പോള്‍ കിഡ്‌നി സ്‌റ്റോണ്‍ അഥവാ വൃക്കയില്‍ കല്ല് മൂലവും മൂത്രത്തിന്റെ നിറം മഞ്ഞയാകാം.
കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകള്‍ വീര്‍ത്ത് മറ്റ് സങ്കീര്‍ണതകളും സൃഷ്ടിക്കുന്നു. കുറഞ്ഞ അളവില്‍ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിര്‍ജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്.
മൂത്രത്തിന് ദുര്‍ഗന്ധം, വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദന വൃക്കയിലെ കല്ലിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. അടിവയറ്റില്‍ തോന്നുന്ന വേദനയും മൂത്രത്തിലെ കല്ലിന്റെ ലക്ഷണമാകാം.കൂടാതെ ഉറക്കമില്ലായ്മ, ക്ഷീണം തുടങ്ങിയവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.അതിനാല്‍ ദീര്‍ഘനാളത്തേക്ക് മൂത്രം കടുത്ത മഞ്ഞനിറത്തില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അടിയന്തരമായി ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
Content Highlights:The Meaning Behind the Color of Urine
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."