HOME
DETAILS
MAL
കശ്മിരില്‍ യുവാക്കളെ വഴിതെറ്റിക്കുന്നവര്‍ മറുപടി പറയേണ്ടി വരുമെന്ന് മോദി
backup
August 28 2016 | 09:08 AM
ന്യൂഡല്‍ഹി: കശ്മിരില്‍ യുവാക്കളെ വഴിതെറ്റിക്കുന്നവര്‍ ഒരിക്കല്‍ മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്നത് ലോകത്തിനു നല്കിയ വലിയ സന്ദേശമാമെന്നും മോദി പറഞ്ഞു. കശ്മിരില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരനായാലും സൈനികനായാലും ഇന്ത്യക്കാരനാണ്. പതിവു റേഡിയോ പരിപാടിയായ മന് കി ബാത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.
കശ്മിര് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണ്. ഐക്യമാണ് സമാധാനത്തോടെ ജീവിക്കുവാനുള്ള പ്രധാന മന്ത്രം. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇതു രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കു കൂടിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."