HOME
DETAILS
MAL
ഒളിംപിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് സച്ചിന്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചു
backup
August 28 2016 | 09:08 AM
ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി നേട്ടം കൈവരിച്ചവര്‍ക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആദരം. മെഡല്‍ ജേതാക്കള്‍ക്ക് ബിഎംഡബ്ല്യു കാറാണ് സച്ചിന്‍ സമ്മാനിച്ചത്.
ആന്ധ്ര ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ വി. ചാമുണ്ഡേശ്വരനാഥാണ് കാര്‍ സ്‌പോണ്‍സര്‍ ചെയ്തത്.
.
വെള്ളി മെഡല്‍ ജേതാവ് പി.വി.സിന്ധു, വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍, സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്കാണ് സച്ചിന്‍ താക്കോല്‍ കൈമാറിയത്.
ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാഡമിയിലാണ് ചടങ്ങു നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."