HOME
DETAILS
MAL
പൊതുയിടം കൊടിയിടമാക്കരുത്
backup
October 13 2021 | 01:10 AM
കൊച്ചി: കേരളത്തിലെ പൊതുയിടങ്ങളില്‍ അനുമതിയില്ലാതെ കൊടിമരങ്ങള്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ടെന്നു ഹൈക്കോടതി.
കേരളത്തില്‍ എല്ലാ മുക്കിലും മൂലയിലും വരെ പൊതുയിടങ്ങള്‍ കൈയേറി കൊടിമരങ്ങള്‍ സ്ഥാപിക്കുകയാണെന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് വാക്കാല്‍ അഭിപ്രായപ്പെട്ടു. പന്തളം മന്നം ഷുഗര്‍ മില്ലിന്റെ കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
നവംബര്‍ ഒന്നിനു കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നു സര്‍ക്കാരിനു കോടതി നിര്‍ദേശം നല്കി.
ഹരജിയില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. പൊതുയിടങ്ങളില്‍ സ്ഥാപിക്കുന്ന കൊടിമരങ്ങളുടെ പേരില്‍ പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. റോഡരികിലും പൊതുസ്ഥലങ്ങളിലും ഇത്തരത്തില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. അനുമതി ഇല്ലാതെ ആര്‍ക്കും കൊടിമരങ്ങള്‍ സ്ഥാപിക്കാം എന്ന സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.
കലൂര്‍ സ്റ്റേഡിയത്തിനു മുന്നില്‍ പോലും ഇത്തരത്തില്‍ കൊടിമരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്നു നിരീക്ഷിച്ച കോടതി ഇത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."