HOME
DETAILS
MAL
ഫിലിപ്പീന്‍സ് ജയിലില്‍ ആക്രമണം നടത്തി ഭീകരരെ രക്ഷപ്പെടുത്തി
backup
August 28 2016 | 11:08 AM
മറാവി: ഫിലിപ്പീന് ജയിലില്‍ ഐ.എസ് ബന്ധമുള്ള ഭീകരര്‍ ആക്രമണം നടത്തി തടവിലുണ്ടായിരുന്ന എട്ട് ഭീകരരെ രക്ഷപ്പെടുത്തി. രാത്രിയോടെ അമ്പതോളം ആയുധധാരികള്‍ ലനാവോ ഡെല്‍ സൂറിലുള്ള ജയിലില്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ ആളപായങ്ങളൊന്നുമില്ല. എ.എസുമായി ബന്ധമുള്ള മൗട്ട് ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെന്നു പൊലിസ് പറഞ്ഞു. തടവില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കും ഐ.എസ് ബന്ധമുള്ളതായും റിപ്പോര്‍ട്ടുണ്ട്.
28 തടവുകാര്‍ രക്ഷപ്പെട്ടുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും എട്ടു പേരാണ് രക്ഷപ്പെട്ടതെന്ന് ജയില്‍ വാര്ഡന് അക്മദ് തബാവോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."