HOME
DETAILS

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കൊന്നു

  
backup
December 19 2023 | 15:12 PM

tiger-attacks-again-in-wayana

വയനാട്: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. സുല്‍ത്താന്‍ബത്തേരി വടക്കനാട് പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെയാണ് കടുവ കൊന്നത്. കഴിഞ്ഞദിവസം കടുവ പിടിയിലായ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്.

ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് നാല് വയസ്സ് പ്രായമുള്ള പശുവിനെ കടുവ കൊന്നത്. മേയാന്‍ വിട്ട പശുവിന് വെള്ളം കൊടുക്കാന്‍ ചെന്ന രാജുവിന്റെ ബന്ധു വിനോദാണ് പശുവിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടത്. തുടര്‍ന്ന് ഇക്കാര്യം വിനോദ് വനപാലകരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. വനപാലകര്‍ പ്രദേശത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു.

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കടുവ കൊന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago