HOME
DETAILS

കടുവ ആക്രമണം, നയരൂപീകരണത്തിലെ വൈരുധ്യങ്ങൾ

  
backup
December 20 2023 | 01:12 AM

tiger-attacks-contradictions-in-policy-making

മനുഷ്യന്റെ എല്ലാതലത്തിലുമുള്ള വികസനത്തെ ലക്ഷ്യമാക്കി ലഭ്യമായ പ്രകൃതിവിഭവങ്ങളെയും തന്ത്രപരമായും യുക്തിയാധിഷ്ടിതമായും ഉപയോഗപ്പെടുത്തുന്നതിനെയാണ് പരിസ്ഥിതിവാദം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. എന്നാല്‍, ഈപറഞ്ഞ പ്രത്യേക അവകാശവാദങ്ങളൊന്നും ഇല്ലാതെ മനുഷ്യനടക്കമുള്ള സര്‍വജീവികളും അധിവസിക്കുന്നതിനെയാണ് പ്രകൃതിവാദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രകൃതിക്കു മുകളില്‍ മനുഷ്യന്‍ പരിസ്ഥിതിവാദത്തിലൂടെ നേടിയെടുത്ത മേല്‍കൈയുടെ നിരവധി തിക്തഫലങ്ങളില്‍ ഒന്നാണ് വന്യമൃഗ-മനുഷ്യ സംഘര്‍ഷങ്ങള്‍ എന്നു വേണമെങ്കില്‍ പറയാം. വയനാട്ടില്‍ നടന്നതും മറ്റൊന്നല്ല. അപകടകാരികളായ മൃഗങ്ങളുടെ എണ്ണം കൂടുന്നു, അവ നാട്ടിലിറങ്ങി കര്‍ഷകനെയും ആദിവാസികളെയും കൊല്ലുന്നു എന്നൊക്കെയാണ് ചര്‍ച്ച. കടുവ ആക്രമണങ്ങളില്‍ മരിക്കുന്ന മനുഷ്യരോടും വേട്ടയാടപ്പെടുന്നതും വംശനാശം സംഭവിക്കുന്നതുമായ മൃഗങ്ങളോടും നീതിപുലര്‍ത്തി തന്നെ രണ്ട് വസ്തുതകള്‍ വിശദീകരിക്കേണ്ടതുണ്ട്. അപകടകാരികളായ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുന്നു എന്നവാദവും അവ മനുഷ്യവാസ മേഖലയിലേക്ക് വരുന്നു എന്നതുമാണത്. എന്നാല്‍, മനുഷ്യന്റെയും മൃഗങ്ങളുടെയും പ്രത്യേകിച്ച് കടുവകളുടെയും എണ്ണത്തിലുള്ള വര്‍ധനയെ കുറിച്ചുള്ള ഡാറ്റകള്‍ പറയുന്നത് മറ്റൊരു വസ്തുതയാണ്. ബ്രിട്ടിഷ് ഇന്ത്യയില്‍ 1900കളിൽ ഒരു ലക്ഷത്തിനു അടുത്തുണ്ടായിരുന്ന കടുവകളുടെ എണ്ണം, 1950 ആയപ്പോഴേക്കും വെറും 40,000 ആയി കുറഞ്ഞിരുന്നു. 2023ലെ ടൈഗര്‍ സെന്‍സസ് പ്രകാരം ഇന്ന് അത് 3,167 മാത്രമാണ്. നേരെമറിച്ച് 1941ലെ ഇന്ത്യയിലെ ജനസംഖ്യ വെറും 32 കോടിക്കടുതുണ്ടായിരുന്നത്, 2022 ആയപ്പോഴേക്കും 142 കോടി കവിഞ്ഞിരിക്കുന്നു.


ഇത് തുറന്നു കാട്ടുന്നത് മുകളില്‍ പറഞ്ഞിരിക്കുന്ന വാദങ്ങളിലെ അത്ഭുതകരമായ വൈരുധ്യങ്ങളെ കുറിച്ചാണ്. ഈ വൈരുധ്യങ്ങളെ മനസിലാകാതെയുള്ള നയരൂപീകരണങ്ങളാണ് ഇന്ന് കാണുന്ന വന്യമൃഗങ്ങളുടേയും മനുഷ്യരുടെയും നിരന്തരമായ സംഘര്‍ഷങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളും. ജനസംഖ്യ വിസ്‌ഫോടനത്തിന്റെ ഫലമായുണ്ടായ കാടുവെട്ടിത്തെളിക്കലും ഭൂമി കൈയേറ്റവും വന്യമൃഗങ്ങളുടെ സ്വതസിദ്ധമായ ആവാസവ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. കാട് കൈയേറി 'നാട്' വച്ചപ്പോള്‍, അവിടേക്കു ഇടക്കിടക്ക് ഇറങ്ങിവരുന്ന മൃഗങ്ങളെ നാം 'നാട്ടിലിറങ്ങിയ മൃഗങ്ങള്‍' എന്നു വിളിക്കാന്‍ തുടങ്ങിയതും മേല്‍പറഞ്ഞ വൈരുധ്യങ്ങളുടെ മറ്റൊരു മുഖമാണ്. മനുഷ്യകേന്ദ്രീകൃത വികസന നയങ്ങള്‍ ഒരുപാട് വന്നപ്പോഴും, ചിലപ്പോഴെക്കെ നാം മനുഷ്യന്റെ നിലനില്‍പ്പിനാണെങ്കില്‍ പോലും കാടുകളേയും വന്യജീവിസമ്പത്തിനേയും കുറിച്ച് ആലോചിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടപെടല്‍ ആയിരിന്നു ഇന്ദിര ഗാന്ധിയുടേത്.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, ഇന്‍ സിറ്റു (ദേശീയ ഉദ്യാനങ്ങളും വന്യജീവിസംരക്ഷിത മേഖലകളും), എക്‌സ് സിറ്റു (മൃഗശാലകള്‍) എന്നിങ്ങനെയുള്ള രണ്ട് മാര്‍ഗത്തിലൂടെയാണ് വനവും വന്യമൃഗളേയും നമ്മള്‍ സംരക്ഷിച്ചുപോരുന്നത്. അതിനുള്ളില്‍ തന്നെ കടുവകളുടെയും (പ്രൊജക്റ്റ് ടൈഗര്‍) ആനകളുടെയും (പ്രൊജക്റ്റ് എലഫന്റ്) സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പദ്ധതികളുമുണ്ടുതാനും. ഇതേ വര്‍ഷംതന്നെ, കടുവകളേയും കടുവകളുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ, ഇന്ദിര ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഡോക്ടര്‍ കരണ്‍ സിങ്ങിനെ അധ്യക്ഷനാക്കി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയുണ്ടായി. കൂടാതെ, മൂന്ന് പ്രധാനപെട്ട ഉദ്ദേശ്യങ്ങള്‍ ഈ ആസൂത്രണത്തിന്റെ പുറകിലുണ്ടായിരുന്നു. ഒന്ന്- മേഖല അടിസ്ഥാനപ്പെടുത്തിയ കടുവ സംരക്ഷണ കര്‍മപദ്ധതി. രണ്ട്- കടുവാ സംരക്ഷണാ മേഖലക്ക് അകത്തും പുറത്തും കടുവാ സംരക്ഷണ കര്‍മപദ്ധതി നടപ്പിലാക്കുക. മൂന്ന്- പ്രാദേശിക സഹകരണത്തോടെ കടുവാ സംരക്ഷണവും നിര്‍വഹണവും നടപ്പിലാക്കുക. ഇതില്‍ അവസാനം രേഖപ്പെടുത്തിയ ലക്ഷ്യം നടപ്പിലാക്കുന്നതിനുള്ള പിഴവുകളാണ് ഇന്ന് കാണുന്ന വന്യമൃഗ-മനുഷ്യ സംഘര്‍ഷങ്ങളുടെ പ്രധാനകാരണം. കരണ്‍ സിങ് കമ്മിഷന്‍ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ ഒമ്പതു ടൈഗര്‍ സംരക്ഷണ മേഖല സ്ഥാപിക്കുകയും പിന്നീടത് 39 ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.
17 സംസ്ഥാനങ്ങളില്‍, 32,219.691 സ്‌ക്വയര്‍ കി.മി വിസ്തൃതിയില്‍ പടര്‍ന്നുകിടക്കുന്ന പദ്ധതിയില്‍ അതിഗൗരവമായി സംരക്ഷിക്കപ്പെടേണ്ട കടുവാ ആവാസവ്യവസ്ഥിതിയുമുണ്ട്. ഈ പദ്ധതിയുടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സവിശേഷത ഇതിലുള്ള കോര്‍ ബഫര്‍ (core - buffer) വര്‍ഗീകരണമാണ്. കടുവകളുടെ ഇരതേടല്‍, ഇണ ചേരല്‍, കാട്ടിലൂടെയുള്ള അലയലുകള്‍ എന്നിവ നിരന്തരമായി നിരീക്ഷിച്ചു, അവയുടെ ആവാസവ്യവസ്ഥയെ കോര്‍ എന്നും ബഫര്‍ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. കോര്‍ എന്നുപറയുന്നത് കടുവകള്‍ സ്ഥിരമായി സാന്നിധ്യമറിയിക്കുകയും പ്രജനനം നടത്തുന്നതുമായ മേഖലയാണ്. ബഫര്‍, കടുവകള്‍ ഇരപിടിക്കുന്നതും അലയുന്നതിനും വേണ്ടി പൊതുവെ ഉപയോഗിക്കുന്ന മേഖലകളും. ഈ രണ്ട് മേഖലകളിലും സ്ഥിരസാന്നിധ്യമറിയിക്കുന്നത് കൊണ്ട് കടുവകളെ അമ്പര്‍ല സ്പീഷിസ് (umberla species) എന്നുകൂടി വിളിച്ചുപോരുന്നു. കാടുകളില്‍, മുകളില്‍ പറഞ്ഞ ഈ രണ്ട് മേഖലകളും ഒരുപാട് ജലസ്രോതസും പുല്‍മേടുകളും മറ്റു വിഭവങ്ങളും നിറഞ്ഞ ഭൂമികകള്‍ ആയിരിക്കും. മറ്റു മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനെ തടയുന്നതിനും നാല്‍കാലികളുടെ അമിതമായ പുല്ലുതീറ്റ തടയുന്നതിനും ജലസ്രോതസുകള്‍ വറ്റാതെ സൂക്ഷിക്കുന്നതിനും കടുവകള്‍ക്കുള്ള പങ്ക് ആവാസവ്യവസ്ഥയില്‍ വളരെ വലുതാണ്.


സര്‍ക്കാര്‍ രേഖകളുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഇന്ന് കാട് വെറും 21.67 ശതമാനം മാത്രമാണ്. അതില്‍ വെറും 5 ശതമാനം മാത്രമാണ് ടൈഗര്‍ സംരക്ഷണ പദ്ധതികളുടെ നടത്തിപ്പിനായി ഉപയോഗിച്ചുവരുന്നത്. ഇവിടെ രണ്ട് ഗുരുതര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതായുണ്ട്. ഒന്ന്, എല്ലാ കടുവാസംരക്ഷിത മേഖലകളിലും നിലനിര്‍ത്തേണ്ടതും പരിമിതപ്പെടുത്തേണ്ടതുമായ കടുവകളുടെ എണ്ണം ക്രമീകരിക്കുന്നതില്‍ നമുക്ക് വന്ന പരാജയം. രണ്ട്, ലഭ്യമായ കാടുകളുപയോഗിച്ച് സംരക്ഷിത മേഖലകളില്‍ കൂടിവരുന്ന കടുവകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിലുള്ള പരാജയം. ഈ പറഞ്ഞ രണ്ട് വസ്തുതകളും ഇപ്പോഴുള്ള കടുവാ സംരക്ഷണ പദ്ധതികളുടെ നടപ്പിലാക്കലുമായി ബന്ധപ്പെട്ടുള്ള അതിഗൗരവ പ്രശ്‌നങ്ങളാണ് എന്ന് മനസിലാക്കാത്തിടത്തോളം അപകടങ്ങള്‍ കൂടിക്കൊണ്ടിരിക്കും എന്നുള്ളത് വസ്തുതയാണ്. കേരളത്തിലെ മലനിരകളും അനുബന്ധ മനുഷ്യവാസമുള്ള പ്രദേശങ്ങളും സങ്കീര്‍ണമായ രാഷ്ട്രീയ ചോദ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥിതിയുടെയും പട്ടയഭൂമി സംബന്ധമായ പ്രശ്‌നങ്ങളുടെയും ആദിവാസി സംസ്‌കാരവൈവിധ്യങ്ങളുടെയും കുടിയേറ്റ ചരിത്രത്തിന്റെയും ആകെ തുകയാണ്. അവിടെ കടുവാക്രമണ പശ്ചാത്തലങ്ങളില്‍, മനുഷ്യന്റെ ജീവന് അപകടകരമാകുന്ന എല്ലാ വെല്ലുവിളികളെയും ഒന്നുകില്‍ 'സ്ഥലം മാറ്റുക' അല്ലെങ്കില്‍ 'ഉന്മൂലനം' ചെയ്യുക എന്നുള്ളതുമാത്രമാണ് ഇന്നുവരെ നാം കണ്ടുവരുന്ന മാതൃകകള്‍.
ഈ രണ്ട് മാതൃകകള്‍ വര്‍ഷങ്ങളായി നടപ്പിലാക്കികൊണ്ടിരിക്കുന്നുണ്ടെങ്കിലും കടുവകളുടെ ആക്രമണത്തിന് വിധേയരാകുന്ന മനുഷ്യരുടെയും മനുഷ്യരുടെ ചെറുത്തുനില്‍പ്പില്‍ ഇല്ലാതാകുന്ന മൃഗങ്ങളുടെയും എണ്ണത്തില്‍ ഒരു കുറവും ഇല്ല. ഈ സാഹചര്യത്തില്‍, മൂന്ന് പ്രധാന നിര്‍ദേശങ്ങളാണ് പറയാനുള്ളത്. ഒന്ന്- കടുവാ സംരക്ഷണ മേഖലകളിലെ കടുവകളുടെ എണ്ണം അവയ്ക്ക് ലഭ്യമായ ഇരകളുടെയും വനവിസ്തൃതിയുടെയും അടിസ്ഥാനത്തില്‍ നിജപ്പെടുത്തുക. പരിമിതമായ വനത്തിലെ കടുവകളുടെ വര്‍ധന, അവയെ മറ്റു മേഖലകളിലേക്ക്, പ്രത്യേകിച്ച് മനുഷ്യവാസമുള്ള മേഖലകളിലേക്ക് ആവാസ മാറ്റത്തിനായി പ്രേരിപ്പിക്കുകയും അത് വന്യജീവി മനുഷ്യ സംഘര്‍ഷങ്ങളില്‍ കലാശിക്കുകയും ചെയ്യും. രണ്ട്- കടുവാ സംരക്ഷണ മേഖലകളിലെ പരിമിതമായ വനവിസ്തൃതിയില്‍ എണ്ണത്തില്‍ കൂടുന്ന കടുവകളെ, മനുഷ്യവാസം കുറഞ്ഞ, ലഭ്യമായ മറ്റു കാടുകളിലേക് മാറ്റുക. അവസാനമായി, കടുവകളില്‍ സ്ഥാപിക്കേണ്ട വാല്‍പ്പാറ മാതൃകയിലുള്ള റേഡിയോ സെന്‍സറുകളാണ്. നിരന്തരമായി ആനകളുടെ ആക്രമണത്തില്‍ ബുദ്ധിമുട്ടിയിരുന്നു വാല്‍പ്പാറ പ്ലാന്റേഷന്‍ തൊഴിലാളികളുടെ ജീവന്‍ രക്ഷാര്‍ത്ഥം അവതരിപ്പിച്ച റേഡിയോ സെന്‍സറുകള്‍ വളരെയധികം ഫലപ്രദമായിരിന്നു. മനുഷ്യ ആവാസമേഖലകളിലേക്ക് കയറുന്ന ആനകളുടെ സാന്നിധ്യം തൊഴിലാളികളുടെ മൊബൈലില്‍ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിലേക്ക് സന്ദേശമായി എത്തുന്നതോടെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സാധിക്കും. ഇതേ മാതൃകയിലുള്ള റേഡിയോ സെന്‍സര്‍ സംവിധാനം കടുവാ സങ്കേതങ്ങളുടെയും സംരക്ഷണ മേഖലകളുടെയും അടുത്ത് താമസിക്കുന്ന ജനങ്ങളുടെ സഹകരണത്തോടെ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ അപകടങ്ങള്‍ കുറയ്ക്കാനായി സാധിക്കുന്നതാണ്.


അങ്ങനെയെങ്കിൽ, 1960 കളിൽ തുടങ്ങിവെച്ച കടുവാ സംരക്ഷണ പ്രവർത്തങ്ങൾ വിമർശനാതീതമായി മുന്നോട്ടു പോകുമെന്നുള്ളതിൽ യാതൊരു സംശയവുമുണ്ടാകുകയില്ല.

ആൻസ് ജോര്‍ജ്, രജീഷ് സി.എസ്, അനഘ ബാബു

(ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് ആൻഡ് ഹിസ്റ്ററി വിഭാഗം അധ്യാപകരാണ് ലേഖകര്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago
No Image

വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം തട്ടിയെടുത്തു; ഉന്നത ഐആര്‍എസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

National
  •  a month ago
No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago
No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഒറ്റത്തന്ത' പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പൊലിസിൽ പരാതി

Kerala
  •  a month ago
No Image

കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം 

Kerala
  •  a month ago