HOME
DETAILS
MAL
ലേഖിംപൂര്‍ കര്‍ഷകക്കുരുതി: കൊല്ലപ്പെട്ടവരുടെ അനുസ്മരണ ചടങ്ങിലും പ്രിയങ്കയെത്തി
backup
October 13 2021 | 03:10 AM
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലേഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനടക്കമുള്ളവര്‍ കാര്‍ ഇടിച്ചുകയറ്റിക്കൊന്ന കര്‍ഷകരുടെ കുടുംബങ്ങളെ വീണ്ടും സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ഇന്നലെ ലേഖിംപൂര്‍ ഖേരിയില്‍ നടന്ന ചടങ്ങിലാണ് പ്രിയങ്കയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത്.
കര്‍ഷക സമര നേതാക്കള്‍ വേദിയിലിരിക്കേ പ്രിയങ്കയടക്കമുള്ള നേതാക്കള്‍ സദസിലാണ് ഇരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവും വേദിയിലുണ്ടാകില്ലെന്ന് നേരത്തെ സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിരുന്നതാണ്. നേതാക്കളായ ദീപേന്ദര്‍ ഹൂഡ, യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു തുടങ്ങിയവരും പ്രിയങ്കയ്‌ക്കൊപ്പം ചടങ്ങിനെത്തി.
രാകേഷ് ടികായത്ത് അടക്കമുള്ള കര്‍ഷക സമര നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പ്രിയങ്ക എത്തുന്നുവെന്നറിഞ്ഞതോടെ ലഖ്‌നൗ-സീതാപൂര്‍-ലെഖിംപൂര്‍ ദേശീയപാതയില്‍ പൊലിസ് പരിശോധന ശക്തമാക്കിയിരുന്നു. റോഡില്‍ ബാരിക്കേഡുകള്‍ വച്ച് വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. പ്രിയങ്കയ്ക്കും രാഹുല്‍ ഗാന്ധിക്കുമെതിരായി ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡിന്റെ വശങ്ങളില്‍ ഫളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
ഈ മാസം മൂന്നിന് ലേഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭത്തില്‍ നാലു കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട പ്രിയങ്കയെ അറസ്റ്റ് ചെയ്തു തടവിലിട്ടിരുന്നു. പിന്നീട് രാഹുല്‍ഗാന്ധിക്കൊപ്പം പ്രിയങ്ക ലേഖിംപൂര്‍ ഖേരിയിലെത്തിയിരുന്നു.
लखीमपुर: शहीद किसानों एवं पत्रकार रमन कश्यप जी की अंतिम अरदास में शामिल होकर उन्हें श्रद्धांजलि अर्पित की।
इस संघर्ष का अंत तभी होगा जब किसानों एवं पत्रकार रमन कश्यप जी को न्याय मिलेगा। pic.twitter.com/zWISPzLmxf— Priyanka Gandhi Vadra (@priyankagandhi) October 12, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."