മഴക്കുറവ്; കൃഷി നനക്കാന്‍ പണം മുടക്കി കര്‍ഷകര്‍
ഗൂഡല്ലൂര്‍: ആവശ്യമായ മഴ ലഭിക്കാതായതോടെ നീലഗിരി ജില്ലയിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ജില്ലയിലെ പച്ചക്കറി കര്‍ഷകരെയാണ് മഴ ലഭിക്കാത്തത് ഏറെ വലക്കുന്നത്. നിലവില്‍ പണം മുടക്കി വെള്ളം ടാങ്കറില്‍ എത്തിച്ചാണ് കര്‍ഷകര്‍ കൃഷിയിടം നനക്കുന്നത്.
ഇതിനായി ഒരു ടാങ്കര്‍ വെള്ളത്തിന് ആയിരം രൂപ വരെയാണ് കര്‍ഷകര്‍ നല്‍കുന്നത്. ആവശ്യമായ വെള്ളം ലഭിക്കാതെ കൃഷി നശിക്കുന്നതിന് പുറമെ വെള്ളത്തിന് പണം മുടക്കേണ്ടി വരുന്നതും കര്‍ഷകരുടെ ദുരിതം കൂട്ടുകയാണ്. ഊട്ടി, കുന്നൂര്, കോത്തഗിരി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ തുടങ്ങിയ മേഖലകളിലെ കര്‍ഷകരാണ് കാലാവസ്ഥാ വ്യതിയാനം കാരണം വെട്ടിലായിരിക്കുന്നത്.
പണം മുടക്കി കൃഷിയിടം നനക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയാണ് കര്ഷക്കുണ്ടാക്കുന്നത്. കുളങ്ങളില്‍ നിന്നും മറ്റും ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാന്‍ കര്‍ഷകര്‍ക്ക് സബ്സിഡ് നിരക്കില്‍ ഡീസല്‍ വിതരണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതിന് അനുകൂല തീരുമാനമുണ്ടായിട്ടില്ല. ഏതായാലും ഇക്കുറി വിളവെടുപ്പ് നഷ്ടത്തിന്റേതാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."