HOME
DETAILS
MAL
കാട്ടാനശല്യത്തിന് അറുതിയില്ലാതെ കണ്ടാമല
backup
August 28 2016 | 16:08 PM
പുല്‍പ്പള്ളി: കണ്ടാമലയിലും പരിസരപ്രദേശങ്ങളിലും കാട്ടാനകളുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഈ പ്രദേശത്ത് കാട്ടാനകള്‍ വ്യാപക കൃഷിനാശമാണുണ്ടാക്കിയത്. പകല്‍ സമയങ്ങളിലടക്കം കാട്ടാനകള്‍ കൃഷിയിടത്തിലെത്തുകയാണ്.
കഴിഞ്ഞ ദിവസം കോതവഴിക്കല്‍ പാപ്പച്ചന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന തെങ്ങു മറിച്ചിട്ടു സമീപത്തെ വൈദ്യുതി തൂണ്‍ തകര്‍ന്നിരുന്നു. തുടര്‍ച്ചയായി നാലുദിവസങ്ങളിലാണ് ഈ ഒരൊറ്റ കൃഷിയിടത്തില്‍ മാത്രം കാട്ടാന നാശം വിതച്ചത്. പ്രദേശത്തെ മറ്റു കൃഷിയിടങ്ങളിലും വ്യാപക നാശം വരുത്തിയിട്ടുണ്ട്. പ്രദേശത്ത് കാട്ടാനകള്‍ തമ്പടിച്ചിട്ടും വനം വകുപ്പിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."