ഒറ്റത്തവണ ചാര്‍ജില്‍ 410 കി.മീ പോകാം; ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഈ ചൈനീസ് കമ്പനി എത്തുന്നു
ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക് പല പുത്തന്‍ സംഭാവനകളും നല്‍കുന്നതില്‍ മുന്നിട്ട് നില്‍ക്കുകയാണ് ചൈനീസ് ബ്രാന്‍ഡ്. പല വിപ്ലവകരമായ മാറ്റങ്ങളും ഇ.വി വാഹനങ്ങളിലേക്ക് കൊണ്ട് വന്ന ചൈനീസ് കമ്പനികള്‍ ലോകമാകെയുള്ള വിവിധ മാര്‍ക്കറ്റുകളില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലേക്ക് ബി.യൈ.ഡി സീഗര്‍,വുലിംഗ് ബിങ്കുവോ എന്നീ രണ്ട് ചൈനീസ് ബ്രാന്‍ഡുകള്‍ അധികം വൈകാതെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രായോഗികമായ ഇ.വി എന്ന് വിശേഷിക്കപ്പെടുന്ന വുലിംഗ് ബിങ്കുവോ എം.ജി ബ്രാന്‍ഡിന് കീഴിലായിരിക്കും ഇന്ത്യയിലേക്കെത്തുക എന്നാണ് കണക്കാക്കപ്പെടുന്നത്. താങ്ങാവുന്ന വിലയില്‍ ഇ.വികള്‍ മാര്‍ക്കറ്റിലേക്ക് എത്തിച്ച് മാര്‍ക്കറ്റ് പിടിക്കാനാണ് വുലിംഗ് ബിങ്കുവോ ശ്രമിക്കുന്നത്. ഇന്തോനേഷ്യയിലാണ് ആദ്യമായി വുലിംഗ് ബിങ്കുവോ അവതരിപ്പിക്കപ്പെട്ടത്. 19 ലക്ഷം രൂപയോളമാണ് കാറിന് ഇന്തോനേഷ്യന്‍ മാര്‍ക്കറ്റില്‍ വില വരുന്നത്.3,950 mm നീളവും 1,708 mm വീതിയും 1,580 mm ഉയരവും 2,560 mm വീല്‍ബേസും ഉള്ള കാര്‍മൗസ് ഗ്രീന്‍, ഗാലക്‌സി ബ്ലൂ, മില്‍ക്ക് ടീ എന്നീ കളര്‍ ഓപ്ഷനുകളിലാണ് മാര്‍ക്കറ്റിലേക്ക് എത്തുന്നത്.
ഹെഡ്‌ലൈറ്റുകളിലും ടെയില്‍ ലൈറ്റുകളിലും Xആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍ സിഗ്‌നേച്ചര്‍, സ്ലീക്ക് പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റ്, വളഞ്ഞതും മിനിമല്‍ ഷീറ്റ് മെറ്റല്‍ ഡീറ്റൈലിംഗ്, വാട്ടര്‍ സ്പ്ലാഷ് ഡിസൈന്‍ 15 ഇഞ്ച് വീല്‍ കവറുകള്‍ എന്നിവ കാറിന് ഭംഗിയേറ്റുന്നുണ്ട്.രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് മോഡല്‍ വിപണിയിലെത്തുന്നത്. ആദ്യത്തേത് 31.9 kWh ശേഷിയില്‍ 41 bhp പവര്‍ നല്‍കുന്ന മോട്ടോറാണ്. ഇതിന് പൂര്‍ണ ചാര്‍ജില്‍ 333 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാനും സാധിക്കും. രണ്ടാമത്തേത് 37.9 kWh ശേഷിയില്‍ 68 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന മോട്ടോറാണ്. ഇവിടെ സിംഗിള്‍ ചാര്‍ജില്‍ 410 കിലോമീറ്റര്‍ റേഞ്ചാണ് വുലിംഗ് ബിങ്കുവോ അവകാശപ്പെടുന്നത്.
Content Highlights:wuling binguo electric car could launch in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."