HOME
DETAILS
MAL
ആര്യന് ഖാന് ജാമ്യമില്ല: അടുത്ത ബുധനാഴ്ച വരെ ജയിലില്‍ തുടരും
backup
October 14 2021 | 11:10 AM
മുംബൈ: കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തതിന് അറസ്റ്റിലായ, ബോളിവുഡ് നടന് ശാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് കോടതി ഇന്നും ജാമ്യം അനുവദിച്ചില്ല. അടുത്ത ബുധനാഴ്ചയാണ് ഇനി കേസ് പരിഗണിക്കുക.
ആര്യന് ഖാന് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഇന്ന് കോടതിയില്‍ വാദിച്ചു. താന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് ആര്യന് ഖാന് പറയുന്ന ഓഡിയോ റെക്കോര്‍ഡ് എന്‍.സി.ബിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് കോടതിയില്‍ ഹാജരാക്കി.
അറസ്റ്റ് ചെയ്യുമ്പോള്‍ ആര്യന് ഖാന്റെ കൈയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന് വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."