രജൗരി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു; മരണം നാലായി
രജൗരി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു; മരണം നാലായി
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ മരണം നാലായി. ഇന്നലെ വൈകീട്ട് രജൗരി സെക്ടറിലെ തനമണ്ടി മേഖലയില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ദേരാ കി ഖലി മേഖലയിലൂടെ കടന്നുപോകുകയായിരുന്ന സൈനികവാഹനങ്ങൾ ഭീകരർ ആക്രമിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് 3.45 നാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ടു സൈനികര്‍ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിൾസിന്‍റെ ആസ്ഥാനത്തുനിന്നും ദേരകിഗലിയിൽ ജമ്മുകശ്മീർ പൊലിസും സൈന്യവും ചേർന്ന് നടത്തുന്ന ഭീകരർക്കായുള്ള തെരച്ചിലിൽ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം. സൈനികർ സഞ്ചരിച്ച ജിപ്സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്.
പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്ന്യസിച്ചു. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സുരന്‍കോട്ട് ജനറല്‍ ഏരിയ, പൂഞ്ചിലെ ബഫ്‌ലിയാസ് മേഖലകളിലാണ് സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷന്‍.
കഴിഞ്ഞ മാസം രജൗരിയിലെ കലക്കോട്ടില്‍ സൈന്യവും പ്രത്യേക സേനയും ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് രണ്ട് ക്യാപ്റ്റന്മാര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖലയില്‍ ഭീകരാക്രമണം പതിവാണ്. ഏപ്രിലിലും മെയിലുമായി പത്ത് സൈനികരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2003 നും 2021 നും ഇടയില്‍ ഈ പ്രദേശം വലിയ തോതില്‍ തീവ്രവാദത്തില്‍ നിന്ന് മുക്തമായിരുന്നു. അതിനുശേഷം ഏറ്റുമുട്ടലുകള്‍ പതിവായി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 35 ഓളം സൈനികരാണ് വിരമൃത്യു വരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."