ഭാര്യയോടൊപ്പം ഉംറയ്‌ക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ഭാര്യയോടൊപ്പം ഉംറയ്‌ക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം പാണ്ടിക്കാട് സ്വദേശി സഊദിയിൽ അന്തരിച്ചു. പാണ്ടിക്കാട് തുവ്വൂർ കുഴിയംകുത്ത് മദ്രസയ്ക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്മാൻ (78) ആണ് ജിദ്ദയിൽ വെച്ച് മരിച്ചത്. നെഞ്ചുവേദനയെ തുടന്ന് രണ്ട് മാസത്തോളമായി ആശുപതിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.
ഉംറയും മദീന സന്ദർശനവും കഴിഞ്ഞ് ഒക്ടോബർ 28 ന് നാട്ടിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് അബ്ദുറഹിമാന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സക്കായി ഇദ്ദേഹത്തെ അബ്ഹൂറിലുള്ള കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ 50 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.
ഭാര്യ അക്കരമ്മൽ ഹാജറുമ്മ ഡിസംബർ അഞ്ചിന് നാട്ടിലേക്ക് മടങ്ങിയിരുന്നു. മക്കൾ: റാസിഖ് ബാബു, അബ്ദുൽ ഹമീദ് (ഇരുവരും ജിദ്ദ), റഹ്മത്തുന്നീസ, റഷീദ, ശബ്ന, മരുമക്കൾ: ശബ്ന തുവ്വൂർ, നഷ്ദ തസ്നി തുവ്വൂർ, അബ്ദുശുക്കൂർ പാലക്കാട്, അബ്ദുസ്സമദ് പാണ്ടിക്കാട്, ജുനൈദ് പുന്നക്കാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."