ഓഫീസില്‍ എപ്പോഴും പനിയും,ചുമയുമാണോ? കാരണം മോശം ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി?
ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ക്കോ അല്ലെങ്കില്‍ അടുത്തുള്ളവര്‍ക്കോ പനി,ചുമ,തുമ്മല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇടയ്ക്കിടെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടോ? കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഇത് സാധാരണമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ മോശം ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി എക്‌സ്‌പോഷര്‍ മൂലമാണ് ഈ പ്രശ്‌നമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് അത്ര നിസാരമല്ലെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ് ആളുകള്‍ തിരിച്ച് ഓഫീസുകളിലേക്ക് എത്തിയതോടെയാണ് ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റിയെക്കുറിച്ചുള്ള പഠനങ്ങള്‍ കാര്യക്ഷമമായി നടക്കാന്‍ തുടങ്ങിയത്.ജീവനക്കാരുടെ ഉത്പാദനക്ഷമതയും ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റിയും തമ്മില്‍ ബന്ധമുണ്ടെന്നും പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.വനനശീകരണം, കൂണുകള്‍ പോലെ പൊങ്ങുന്ന കെട്ടിടങ്ങള്‍ എന്നിവയ്‌ക്കെല്ലാം പുറമേ, കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ അവയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന മണമില്ലാത്ത, അദൃശ്യ, റേഡിയോ ആക്ടീവ് വാതകം എന്നിവയെല്ലാം വായുവിന്റെ ഗുണനിലവാരം കുറയ്ക്കുന്നുണ്ട്.
ഓഫീസുകളിലെ ഇന്‍ഡോര്‍ വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങള്‍ പൊടിപടലങ്ങള്‍, അപര്യാപ്തമായ വെന്റിലേഷന്‍ സംവിധാനങ്ങള്‍, ശുദ്ധീകരണ രാസവസ്തുക്കളുടെ ഉപയോഗം, ഓസോണ്‍, കീടനാശിനികള്‍, പുക എന്നിവയാണ്. ഇവ മൂലം മലിനീകരണം കൂടുമ്പോള്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഉത്പാദനക്ഷമതയിലും കുറവുണ്ടാകുന്നു.
ജീവനക്കാര്‍ക്കോ വീടുകളിലെ താമസക്കാര്‍ക്കോ പതിവായി അസുഖം വരുമ്പോള്‍ അല്ലെങ്കില്‍ പലരും പ്രത്യേക രോഗലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ഇന്‍ഡോര്‍ വായു ഗുണനിലവാര പരിശോധന ആവശ്യമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എയര്‍ ക്വാളിറ്റി മോണിറ്ററുകളും ശുദ്ധവായു മെഷീനുകളും ഉള്‍പ്പെടെ ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി മെച്ചപ്പെടുത്താനുള്ള പരിഹാരങ്ങളും നിലവിലുണ്ട്.
Content Highlights:Our buildings are making us sick
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."