ഇടുക്കിയില്‍ ഓട്ടത്തിനിടെ കാര്‍ കുത്തൊഴുക്കില്‍പെട്ടു; രണ്ടു പേര്‍ മരിച്ചു
തൊടുപുഴ: ഓട്ടത്തിനിടെ കാര്‍ കുത്തൊഴുക്കില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. കൂത്താട്ടുകുളം അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍ (30), സുഹൃത്ത് നിമ കെ. വിജയന്‍ (31) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് 12 ഓടെ കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ മണപ്പാടി മൂന്നുങ്കവയല്‍ കച്ചിറമറ്റം തോടിനു കുറുകെയുള്ള കലുങ്കിലാണ് അപകടമുണ്ടായത്. ശക്തമായ മലവെള്ളപാച്ചിലില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കില്‍ നിന്നും തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാര്‍ കലുങ്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ വിലക്കിയെങ്കിലും വകവെയ്ക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു.
അപകടം മനസിലായതോടെ ഡോര്‍ തുറന്നു പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും കാര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കാര്‍ തോട്ടിലൂടെ 500 മീറ്ററോളം ഒഴുകിപ്പോയി. സംഭവമറിഞ്ഞ് എത്തിയ കാഞ്ഞാര്‍ പൊലിസും മൂലമറ്റം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങളും കാറും കണ്ടെത്തിയത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."