HOME
DETAILS
MAL
യുദ്ധക്കളമായി തലസ്ഥാനം; പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി സതീശന്; കെ.സുധാകരന് ആശുപത്രിയില്‍
backup
December 23 2023 | 07:12 AM
യുദ്ധക്കളമായി തലസ്ഥാനം; പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി സതീശന്; കെ.സുധാകരന് ആശുപത്രിയില്‍
തിരുവനന്തപുരം: കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരെ പൊലിസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ഡി.ജി.പി ഓഫിസ് മാര്‍ച്ച് അക്രമാസക്തം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രസംഗിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പിന്നാലെ പൊലിസ് ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. ഇതേതുടര്‍ന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മാര്‍ച്ച് തെരുവുയുദ്ധത്തിലേക്ക് നീങ്ങിയതോടെ വി.ഡി സതീശന് പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു.
മാര്‍ച്ചിനിടെ നവകേരള സദസിന്റെ ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. പൊലിസിനു നേരെ കല്ലേറുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."