HOME
DETAILS
MAL
'പപ്പയെ വെള്ളം കൊണ്ടുപോയത് 11കാരന് ജിബിന്റെ കണ്മുന്നില് വെച്ച്'
backup
October 17 2021 | 05:10 AM
കോട്ടയം: പതിനൊന്നുകാരന് ജിബിന്റെ കണ്മുന്നില് വെച്ചാണ് പപ്പയെ വെള്ളം കൊണ്ടുപോയത്. നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല ജിബിന്‍. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയതാണവന്. അപ്പോഴാണ് പപ്പ അപകടത്തില്‍പെടുന്നത് കണ്ടത്. പപ്പയുടെ ശരീരത്തിലേക്ക് കല്ലുകള്‍ വീണു. രണ്ടാളും ഒഴുക്കില്‍ പെട്ടു. കല്ലിലും തടിയിലും വള്ളിയിലുമൊക്കെ പിടിച്ച് ജിബിന്‍ രക്ഷപ്പെട്ടു. ജിബിന്റെ പിതാവ് സി. ജെ ഷാജിയെ ഇനിയും കണ്ടെത്തിയിട്ടില്ല.
ജിബിന്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരിയ പരിക്കുണ്ടെങ്കിലും ജിബിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."