മതേതരത്വത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടി മുസ്ലിം ലീഗ്: കുഞ്ഞാലികുട്ടി
പട്ടാമ്പി: മതേതരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടി മുസ്ലിം ലീഗ് ആണന്നും പൊതുസമൂഹത്തിന്റെ നിരീക്ഷണം അതാണന്നും പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ നടന്ന ജില്ലാപ്രതിനിധി സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് വിജയങ്ങള്‍ ചെയ്തു തീര്‍ത്ത നന്മക്ക് ജനം നല്കിയ പിന്തുണയാണ് ഇതെന്നും അതിനെ അക്രമം കൊണ്ട് ഇല്ലാതാക്കുന്ന വ്യാമോഹം ആപത്താണന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.
എം.എസ് നാസര്‍ അധ്യക്ഷനായി. സി.പി സൈതലവി, അഡ്വ.കെ.എന്‍.എം ഖാദര്‍ സംസാരിച്ചു. സക്കരിയ്യ കൊടുമുണ്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനം പി.എം സാദിഖലി ഉദ്ഘാടനം ചെയ്തു. എം.എസ് നാസര്‍, സി.പി ബാവ ഹാജി, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുള്ള, പി.എ തങ്ങള്‍, മരക്കാര്‍ മാരായമംഗലം, സി.കെ അബ്ദുള്ള, യു ഹൈദ്രോസ്, കെ.കെ.എ അസീസ്, എന്‍.പി മരക്കാര്‍, കെ.ടി ജബ്ബാര്‍, അഡ്വ. ടി.എ സിദ്ദീഖ്, റഷീദ് ആലായന്‍, കെ.പി വാപ്പുട്ടി, സി.എ സാജിത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."