HOME
DETAILS
MAL
പനി ബാധിച്ച് ജാമിഅ മില്ലിയ്യയിലെ മലയാളി വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ മരിച്ചു
backup
December 24 2023 | 04:12 AM
ന്യൂഡല്‍ഹി: പനി ബാധിച്ച് ജാമിഅ മില്ലിയ്യയിലെ മലയാളി വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് നാട്ടുകല്‍ സ്വദേശി അസ്ഹറുദ്ദീന്‍ പാലോട് (24) ആണ് മരിച്ചത്. ഡല്‍ഹി കെ.എം.സി.സി സെക്രട്ടറിയാണ്. പനി ബാധിച്ച് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
വൈകീട്ട് 5.45 നുള്ള ഇൻഡിഗോ വിമാനത്തിൽ 8.45 ന് ജനാസ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിക്കും. ജനാസ സംസ്കാരത്തിൽ മത സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. ജനാസ നിസ്കാരത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും
കബറടക്കം നാളെ രാവിലെ 9 മണിക്ക് തച്ചനാട്ടുകര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
keralite student dies in delhi with fever
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."