പുതുവത്സര അവധിക്കാലം: കുവൈത്തിൽ സുരക്ഷ ശക്തമാക്കുന്നു
New Year holiday: Security tightened in Kuwait
കുവൈത്ത് സിറ്റി: വരാനിരിക്കുന്ന പുതുവത്സര അവധിക്കാലത്ത് ക്രമസമാധാനം, സുരക്ഷ, പ്രതിരോധ നടപടികൾ എന്നിവയുടെ ഏകോപനം ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം സമഗ്രമായ സുരക്ഷാ പദ്ധതി തയ്യാറാക്കി. ആറ് ഗവർണറേറ്റുകളിലായി 310 സുരക്ഷാ പട്രോളിംഗുകളും 1,950 സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രധാന മതസ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ എട്ട് മസ്ജിദുകൾക്ക് മുന്നിൽ സ്ഥിരം സുരക്ഷാ പട്രോളിംഗ് യൂണിറ്റുകൾ സ്ഥാപിക്കും.തലസ്ഥാന ഗവർണറേറ്റിലെ രണ്ട് പള്ളികളും ഹവല്ലിയിലെ നാല് പള്ളികളും അൽ-അഹമ്മദി ഗവർണറേറ്റുകളിലെ രണ്ട് പള്ളികളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രധാന വാണിജ്യ മാളുകൾ, മാർക്കറ്റുകൾ, പാർക്കുകൾ, പൊതു ഉദ്യാനങ്ങൾ, തീരപ്രദേശം, അബ്ദാലി ഫാം ഏരിയ തുടങ്ങിയ നിർണായക മേഖലകളിൽ സുരക്ഷാ സംഘത്തെ നിയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."