'മുഖ്യമന്ത്രി സൈക്കോപാത്ത്'; രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍
രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി സൈക്കോപാത്ത് ആണ്.മുഖ്യമന്ത്രി ക്രൂരതയുടെ പര്യായമാണെന്നും സുധാകരന്‍ ആരോപിച്ചു.
തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന പൊലീസിനെതിരെയും കെ സുധാകരൻ ആഞ്ഞടിച്ചത്. കേരള ചരിത്രത്തിൽ ആദ്യ സംഭവമാണ് ഡിജിപി ഓഫീസിനു മുന്നിൽ ഉണ്ടായത്. കേരളത്തിലെ കോൺഗ്രസ് ഒന്നടങ്കം വാഷ് ഔട്ട് ആകുമായിരുന്നു. മുഖ്യമന്ത്രി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കറുത്ത കൊടി ഉയർത്തി കാണിച്ചാൽ ഇത്രയധികം ചെയ്യേണ്ടതുണ്ടോ? എന്തിനാണ് മുഖ്യമന്ത്രി ഇത്ര ഭയപ്പെടുന്നതെന്നും കെ സുധാകരൻ ചോദിച്ചു.
നവകേരള സദസ്സിലൂടെ മുഖ്യമന്ത്രി ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലായി. ജീവൻ രക്ഷാപ്രവർത്തനം എന്ന് പറഞ്ഞത് നാക്കുപ്പിഴയുന്ന ആദ്യം തെറ്റിദ്ധരിച്ചു. എന്നാൽ അത് അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി. ജീവൻ രക്ഷിക്കേണ്ട മുഖ്യമന്ത്രി ജീവൻ എടുക്കാൻ ശ്രമിക്കുന്നു. മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്ന സൈക്കോപാത്താണ് മുഖ്യമന്ത്രി. കൊല്ലുക മാത്രമല്ല മൃതദേഹം മറവ് ചെയ്യാൻ പോലും പിണറായി അനുവദിക്കില്ല, അത്ര ക്രൂരനാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും കോണ്‍ഗ്രസ് പ്രതിഷേധ സമരം ബ്ലോക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."