ഡോപ 'സൂപ്പർ X' എജു - കാർണിവൽ നാളെ
കോഴിക്കോട്: ഡോക്ടർമാരുടെ സ്ഥാപനമായ ഡോപ നടത്തുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ 'സൂപ്പർ X' നാളെ രാവിലെ 8 മണി മുതൽ ഫാറൂഖ് മലബാർ മറീനയിൽ വെച്ച് നടക്കുന്നു.
ഐ. എസ്. ആർ. ഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണൻ പരിപാടിയിൽ മുഖ്യ അഥിതിയാകും. വിദ്യാർത്ഥികൾക്ക് സയൻസ് മേഖലകളിലെ അനന്ത സാധ്യതകളെ കുറിച്ചും ഭാവിയിൽ തയാറെടുക്കാൻ പറ്റുന്ന മത്സര പരീക്ഷകളെ കുറിച്ചും ഇന്ത്യയിലെ പ്രീമിയം പ്രഫഷനൽ കോളജുകളെ കുറിച്ചെല്ലാമുള്ള കൃത്യമായ അറിവ് ഈ പരിപാടിയിൽ നിന്ന് ലഭിക്കും.
ജോസഫ് അന്നം കുട്ടി ജോസ്, ജലീൽ എം.എസ്,ഡോ. സരിൻ, പി.എം.എ.ഗഫൂർ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. അതേ ദിവസം തന്നെ ഡോപ നടത്തുന്ന സൈ-സാറ്റ് പരീക്ഷയിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് സൈ-സാറ്റ് ചാമ്പ്യൻ പട്ടവും കാഷ് അവാർഡുകളും, തുടർ പഠനത്തിനുള്ള ഒരു കോടിയുടെ സ്കോളർഷിപ്പും ലഭിക്കുന്നു. ഇന്ന് 6 മണി വരെ പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് .കൂടുൽ വിവരങ്ങൾക്ക് 9645202200 എന്ന നമ്പറിൽ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."