HOME
DETAILS
MAL
ഇടുക്കി തുറന്നാല്‍; വെള്ളംവരുന്ന വഴി
backup
October 19 2021 | 05:10 AM
തൊടുപുഴ: ഇടുക്കി, കുളമാവ് , ചെറുതോണി അണക്കെട്ടുകള്‍ ചേര്‍ന്നതാണ് ഉടുക്കി പദ്ധതി. ഇതില്‍ ഇടുക്കി, കുളമാവ് ഡാമുകള്‍ക്ക് ഷട്ടറുകള്‍ ഇല്ല. ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ആവശ്യമെങ്കില്‍ ഇടത്തെ അറ്റത്തെയും ഒരു ഷട്ടര്‍ ഉയര്‍ത്തും. 50 സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയര്‍ത്തുക. മുഴുവന്‍ ഷട്ടറുകളും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഉരുക്കുവടത്തില്‍ കാര്‍ഡിയം കോംപൗണ്ട് പൂശി അണക്കെട്ടിലെ ഷട്ടറുകളെല്ലാം മിനുക്കി. ഗിയര്‍ സിസ്റ്റത്തില്‍ ഗ്രീസ് പുരട്ടി സൈറന്‍ മുഴങ്ങാനായി കാത്തിരിക്കുകയാണ് കെ.എസ്.ഇ.ബി.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടാല്‍ വെള്ളം ആദ്യമെത്തുക ചെറുതോണി പുഴയിലേക്ക്. തൊടുപുഴ - പുളിയന്‍മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്ത് നിറഞ്ഞാല്‍ ഇടുക്കി കട്ടപ്പന റൂട്ടില്‍ ഗതാഗതം തടസപ്പെട്ടേക്കാം.
തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെ വെള്ളം ഒഴുകി ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും.
എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ വെള്ളമെത്തും. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ആലുവാപ്പുഴയിലെത്തി വേമ്പനാട്ടു കായല്‍ വഴി അറബിക്കടലില്‍ച്ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."