HOME
DETAILS
MAL
'സമാധാനകാംക്ഷികളുമായി മാത്രം ചര്‍ച്ച'
backup
August 28 2016 | 19:08 PM
ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ അക്രമം ഉപേക്ഷിക്കാന്‍ തയാറാകുന്നവരോട് മാത്രമേ ചര്‍ച്ചയുള്ളൂവെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് വിഘടനവാദികള്‍ തയാറാണെങ്കില്‍ അവരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്നതില്‍ സര്‍ക്കാരിന് വിരോധമില്ല. യുവാക്കളെ അക്രമത്തിലേക്ക് വഴിതിരിച്ചുവിടുന്നവര്‍ ആ പണി നിര്‍ത്തണം.
കശ്മിര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സമീപനം മാതൃകയാക്കണമെന്നും മെഹബൂബ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."