ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ബസുകൾക്ക് വിലക്ക്
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ബസുകൾക്ക് വിലക്ക്
അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ബസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. 26-ലേറെ തൊഴിലാളികളുമായി പോവുന്ന ബസുകൾക്കാണ് പ്രവേശന വിലക്കേർപ്പെടുത്തിയതെന്ന് അബുദാബി പൊലിസും സംയോജിത ഗതാഗതകേന്ദ്രവും അറിയിച്ചു. ഷെയ്ഖ് സായിദ് ബ്രിഡ്ജിൽനിന്ന് ഷെയ്ഖ് സായിദ് ടണലിലേക്കുള്ള പാതയിലാണ് ഇരുവശത്തേക്കും ഇത്തരം ബസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
അപകടങ്ങൾ കുറക്കുന്നതിന്റെയും ഗതാഗതം സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഡ്രൈവർമാരോട് ബദൽ റോഡുകൾ ഉപയോഗിക്കാനും ഗതാഗതനിയന്ത്രണങ്ങൾ പാലിക്കാനും പൊലിസ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും പൊലിസ് വ്യക്തമാക്കി. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയാൽ സ്മാർട്ട് സംവിധാനങ്ങളിലൂടെ പിഴ ചുമത്തുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."