കേരള മുസ്ലിമ കോണ്‍ക്ലേവ് സമാപിച്ചു
കേരള മുസ്ലിമ കോണ്‍ക്ലേവ് സമാപിച്ചു.
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് വിദ്യാര്‍ത്ഥിനി വിഭാഗം പെന്‍ക്വീന്‍ പ്രൊഫഷണല്‍, ആര്‍ട്സ്, സയന്‍സ്, ഇസ്ലാമിക് ക്യാമ്പസ് വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിച്ച കേരള മുസ്ലിമ കോണ്‍ക്ലേവ് സമാപിച്ചു. 500 ലധികം പെണ്‍കുട്ടികള്‍ പങ്കെടുത്തു. കുമ്പള ഇമാം ഷാഫി ഷീ ക്യാമ്പസില്‍ നടന്ന പ്രോഗ്രാം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ കൊയ്യോട് ഉമ്മര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പെന്‍ക്വീന്‍ ജേണല്‍ പ്രകാശനം ചെയ്തു.
വൈജ്ഞാനിക-ആത്മീയ പരിവേഷത്തിലേക്ക് കേരളത്തിലെ മത വിശ്വാസികളെ രൂപപ്പെടുത്തിയതില്‍ ഇസ്ലാമിക ലോകത്തെ ഏത് വികാസത്തിലേയും എന്ന പോലെ കേരളത്തിലെയും സ്ത്രീ സാന്നിദ്ധ്യം ശ്രദ്ധേയമാണെന്ന് കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ കടന്നു വന്ന നവോത്ഥാന നാള്‍വഴികളെയും, മുന്നോട്ടുള്ള പ്രയാണത്തെയും രേഖപ്പെടുത്തുന്ന വിദ്യാര്‍ത്ഥിനികള്‍ തയ്യാറാക്കിയ ഇരുപതോളം റിസേര്‍ച്ച് പേപ്പറുകള്‍ കേരള മുസ്ലിമ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പേപ്പറുകള്‍ക്ക് പ്രശസ്തി പത്രവും, ഉപഹാരവും നല്കി.
കോണ്‍ക്ലേവില്‍ നടന്ന ഗാസ ഐക്യദാര്‍ഢ്യ സദസ്സില്‍ ലൈവ് കാലിഗ്രഫി വരയും, ആയിരത്തോളം തസ്ബീഹ് മാലകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
കോണ്‍ക്ലേവിന് സയ്യിദ സല്‍മ മിന്‍ഹ, ഫര്‍ഹാന നസ്റിന്, നാജിയ ബദ്റു, ഫര്‍സാന കാളിയാര്‍, റാഷിദ, മിസ്രിയ, സുജിന, ഷബീബ, ഫഹ്മിദ, അഫീഫ, ഹന്ന, ആയിശ ഫര്‍വ്വ, നൗറിന്, നിഹാല, അസ്മ റബീഹ, നിദ, നൂറ, മദീഹ, ലിജിയ, മുഹ്സിന നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."