'ഒരിക്കലും ഒറ്റക്കണ്ണനാവില്ല, കണ്ണടയും വരെ പ്രതികരിക്കും'; തുറന്ന പോരാട്ടത്തിന് ചെറിയാന്‍ ഫിലിപ്, യുട്യൂബ് ചാനല്‍ തുടങ്ങുന്നു
തിരുവനന്തപുരം: യുട്യൂബ് ചാനലുമായി ചെറിയാന്‍ ഫിലിപ്. സി.പി.എമ്മുമായി അകലുകയും കോണ്‍ഗ്രസുമായി അടുക്കുകയും ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് തുറന്ന പോരാട്ടം പ്രഖ്യാപിച്ച് ഇടതുസഹയാത്രികന്‍ കൂടിയായ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു താന്‍ പോരാട്ടത്തിന് ഇറങ്ങുന്നു എന്ന സൂചന നല്‍കിയത്. എന്നാല്‍ പിന്നീട് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. എന്നാല്‍ രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചാനല്‍ നയം തികച്ചും സ്വതന്ത്രമാണെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.
പോസ്റ്റ് പൂര്‍ണരൂപം
ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രം.
രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.
കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു കൊണ്ടാണ് പിണറായി സര്‍ക്കാരിനെതിരെ ചെറിയാന്‍ ഫിലിപ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."