ടെസ്‌ല ഫാക്ടറിയില്‍ എഞ്ചിനീയറെ റോബോട്ട് ആക്രമിച്ചു; മുതുകിലും കൈയ്യിലും ഗുരുതര പരിക്ക്
ടെസ്‌ല ഫാക്ടറിയില്‍ എഞ്ചിനീയറെ റോബോട്ട് ആക്രമിച്ചു; മുതുകിലും കൈയ്യിലും ഗുരുതര പരിക്ക്
ന്യൂയോര്‍ക്ക്: ഇലക്ട്രിക് വാഹന ഭീമനായ ടെസ്ല കമ്പനിയുടെ ഫാക്ടറിയില്‍ റോബോട്ട് ആക്രമണം. അതേ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് നേരെയാണ് റോബോട്ടിന്റെ ആക്രമണമുണ്ടായത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റോബോട്ട് ജീവനക്കാരനെ ആക്രമിച്ചത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
അമേരിക്കയിലെ ടെക്‌സാസിലുല്ല ടെസ്ലയുടെ ഫാക്ടറിയിലാണ് സംഭവം. കാറിന്റെ അലുമിനിയം ഘടകഭാഗങ്ങള്‍ ചലിപ്പിക്കാനാണ് റോബോട്ടിനെ ഉപയോഗിച്ചിരുന്നത്. എഞ്ചിനീയറെ കുത്തിപ്പിടിച്ച റോബോട്ട് മുതുകിലും, കൈയ്യിലും മുറിവുണ്ടാക്കി. ഫാക്ടറിയുടെ തറയില്‍ രക്തം തളംകെട്ടി നില്‍ക്കുന്ന വാര്‍ത്തകളും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റോബോട്ടിന്റെ സോഫ്റ്റ് വെയര്‍ പ്രോഗ്രാം ചെയ്യുന്ന ജോലിക്കിടെയാണ് സംഭവം. അലുമിനിയത്തില്‍ നിന്ന് കാര്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഘടകങ്ങള്‍ മുറിച്ചെടുക്കുന്നതിനാണ് റോബോട്ടിനെ ഉപയോഗിച്ചിരുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് റോബോട്ട് തനിയെ പ്രവര്‍ത്തിച്ചത് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തത്തില്‍ ടെസ്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.
2021ലും 2022 റോബോട്ടുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ ഒരു ജീവനക്കാരന് പോലും പരിക്ക് പറ്റിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷ വീഴ്ച്ച സംഭവിച്ചതാണ് എഞ്ചിനീയറെ ആക്രമിക്കുന്നതില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."