പെട്രോള്‍ - ഡീസല്‍ വില പത്ത് രൂപവരെ കുറയ്ക്കാന്‍ സാധ്യത
ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജ്യത്ത് പെട്രോള്‍ വിലയില്‍ കുറവ് ഉണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികള്‍ കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നിന്ന സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ സാധിച്ചിരുന്നില്ല.
പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വിലയില്‍ ലിറ്ററിന് 10 രൂപ വരെ കുറവുണ്ടായേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര മന്ത്രിസഭാ തലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതല്‍ 10 രൂപ വരെ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശം പെട്രോളിയം മന്ത്രാലയം തയ്യാറാക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു.
ഈ രണ്ട് ഇന്ധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതിനായി റിഫൈനറികളിലേക്ക് പോകുന്ന ഇറക്കുമതി ചെയ്ത അസംസ്കൃത എണ്ണയുടെ വാങ്ങല്‍ വിലയിലെ കുത്തനെയുള്ള ഇടിവാണ് വന്‍തോതില്‍ കുറയ്ക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയത്. ഇസ്രായേല്‍ഗാസ സംഘര്‍ഷ സമയത്ത് ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ 79 ഡോളറാണ് വില. ചെങ്കടലില്‍ രൂപപ്പെട്ട പ്രതിസന്ധിയാണ് ഇടക്ക് ക്രൂഡ് വില വീണ്ടും വര്‍ധിപ്പിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍-മാര്‍ച്ച്) അസംസ്കൃത എണ്ണയുടെ വില ബാരലിന് ശരാശരി 77.14 ഡോളറായിരുന്നു .
പെട്രോള്‍ - ഡീസല്‍ വില പത്ത് രൂപവരെ കുറയ്ക്കാന്‍ സാധ്യത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."