മുഹമ്മദ് ബഷീര്‍ ഇന്ന് ഹജ്ജിന് പുറപ്പെടും
കോതമംഗലം: 28 വര്‍ഷം മുന്‍പ് ഇസ്‌ലാംമതം സ്വീകരിച്ച മുഹമ്മദ് ബഷീര്‍ ഇന്ന് വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടും. ഏറെക്കാലമായുള്ള മുഹമ്മദ് ബഷീറിന്റെ ആഗ്രഹമാണ് ഇപ്പോള്‍ നാഥന്‍ സഫലമാക്കിയിരിക്കുന്നത്. കാഞ്ഞിരമറ്റം ചന്തക്കോളനിയിലെ താമസക്കാരനായിരുന്ന കുഞ്ഞിന്റെ മകനായി ജനിച്ച തങ്കച്ചന്‍ എന്ന മുഹമ്മദ് ബഷീര്‍ നാലു വയസ്സുള്ളപ്പോള്‍ മുതല്‍ കടുത്ത പരീക്ഷണങ്ങള്‍ നേരിട്ടാണ് ജീവിതംതളളി നീക്കിയത്.
1988 ല്‍ ഇസ്‌ലാം മതം സ്വീകരിച്ച് ഈരാറ്റുപേട്ടക്കാരി സല്‍മയെന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഇപ്പോള്‍ കൂവള്ളൂര്‍ കല്ലിരിക്കുംകണ്ടം ബദറുല്‍ ഹുദാ യതീംഖാനയില്‍ ജീവനക്കാരനാണ് ഈ 67കാരന്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇദ്ദേഹം വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി തുടര്‍ച്ചയായി അപേക്ഷിക്കുന്നു.
ഈ വര്‍ഷം അവസരം ലഭിച്ച മുഹമ്മദ് ബഷീര്‍ ഇന്ന് ഉച്ചക്ക് ഒന്നിനുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ഹജ്ജിനായി പുറപ്പെടും. നാട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും ഉദാരമതികളുടെയും സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."